ജയസൂര്യ യേശു ക്രിസ്തു ആയി, ആരാധകന് നന്ദി പറഞ്ഞ് താരം

ഉല്ലാസ് ചന്ദ്രൻ
Sunday, February 16, 2020

മലയാള സിനിമയില്‍ വേറിട്ട വേഷങ്ങള്‍ പരീക്ഷിക്കാന്‍ ധൈര്യപ്പെടാറുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്‍്‌ന സിനിമയിലൂടെ ഊമയായി ഭാവപ്രകടനം കൊണ്ട് മാത്രം പ്രേക്ഷകലക്ഷങ്ങളുടെ മനസില്‍ ചേക്കേറിയ ജയസൂര്യ പിന്നീട് ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വേറിട്ട കഥാപാത്രങ്ങളോടുള്ള തന്റെ താരത്പര്യം ഒരിക്കല്‍ ജയസൂര്യ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ജീസസ് ക്രൈസ്റ്റ് ആയി അഭിനയിക്കാനുള്ള തന്റെ ആഗ്രഹം താരം വെളിപ്പെടുത്തിയത് പ്രേതം ടു എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ്.

പ്രേതം 2 ന്റെ പ്രൊമോഷന്റെ ഭാഗമായി ജയേട്ടനും ജോസഫ് അന്നംക്കുട്ടി ജോസും ഒരുമിച്ചുള്ള അഭിമുഖത്തില്‍ ഇനി ഏതുതരത്തിലുള്ള വേഷം ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ജോസഫ് അന്നംകുട്ടി ചോദിച്ചപ്പോള്‍ പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് പോലെ ഒരു സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം എന്നായിരുന്നു താരം മറുപടിയായി പറഞ്ഞത്.

യേശുക്രിസ്തു ആയിട്ട് അഭിനയിച്ചാല്‍ മതിയെന്നും ജയസൂര്യ പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ ഒരു ആരാധകനായ വിഷ്ണു ചെയ്ത ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ താരം തന്നെ പങ്കുവെച്ചിരിക്കുകയാണ്. ക്യാരക്ടര്‍ ലുക്ക് ചെയ്‌തെടുത്ത വിഷ്ണുവിന് നന്ദി പറയാനും താരം മറന്നില്ല.

×