മുരളി ചാമ്പ്യന്‍ ബൗളറാണ്; വ്യത്യസ്തമായ രീതിയില്‍ പന്തെറിയാൻ മുരളിക്ക് സാധിക്കുന്നു; ഒരു ബാറ്റ്‌സ്മാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുരളിക്ക് നന്നായി അറിയാം, ഒരു ബാറ്റ്‌സ്മാനെ തളര്‍ത്താനുള്ളത് കൃത്യമായി മുരളിക്ക് അറിയാം; ജയവർധനെ പറയുന്നു 

സ്പോര്‍ട്സ് ഡസ്ക്
Thursday, July 2, 2020

സ്പിന്‍ ബോളിങ്ങുകൊണ്ട് ലോക ക്രിക്കറ്റിലെ ഇതിഹാസ ബൗളര്‍മാരുടെ പട്ടികയിലെ മുൻ നിര താരങ്ങളാണ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ആസ്ട്രേലിയയുടെ ഷെയിൻ വോണും. ഇപ്പോൾ ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകനായ മഹേല ജയവര്‍ധന.

മുരളി വ്യത്യസ്തമായ ശൈലികള്‍ പരീക്ഷിക്കുന്ന ബൗളറാണെന്നും ഷെയ്ന്‍ വോണ്‍ വ്യത്യസ്തതയില്ലാത്ത ബൗളറാണെന്നുമാണ് ജയവര്‍ധനയുടെ വാദം. മുരളി ചാമ്പ്യന്‍ ബൗളറാണ്. വ്യത്യസ്തമായ രീതിയില്‍ പന്തെറിയാൻ മുരളിക്ക് സാധിക്കുന്നു. എന്നാല്‍ മുരളീധരന്റെ ഈ വ്യത്യസ്തത വോണിനില്ല. ഒരു ബാറ്റ്‌സ്മാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുരളിക്ക് നന്നായി അറിയാം. ഒരു ബാറ്റ്‌സ്മാനെ തളര്‍ത്താനുള്ളത് കൃത്യമായി മുരളിക്ക് അറിയാം. ജയവർധനെ പറയുന്നു.

ഒരു ബാറ്റ്‌സ്മാനെ പുറത്താക്കണമെന്ന് ആഗ്രഹിച്ചാൽ മുരളി അത് 10 ഓവറിനുള്ളില്‍ ചെയ്തിരിക്കും. വോണും മുരളിയും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. ലെഗ് സ്പിന്നറായ വോണ്‍ ബാറ്റ്സ്മാനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ച് വിക്കറ്റ് നേടുന്ന ബോളറാണ്- ജയവര്‍ധന പറയുന്നു.

×