New Update
/sathyam/media/post_attachments/wktGAe0bOk6r9hV38q4U.jpg)
എം വി ശ്രേയാംസ് കുമാറിനെതിരെ പരാതിയുമായി വിമത എൽജെഡി നേതാക്കൾ ഡൽഹിയിൽ. നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ജെഡി സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസിന്‍റെ നേതൃത്യത്തിലുള്ള സംഘം ശരദ് യാദവുമായി ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
Advertisment
നിയമസഭാ തെരഞ്ഞെടുപ്പിൽ വീഴ്‌ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് അഭിപ്രായപ്പെട്ടു. തോൽവിയുടെ കാരണം പരിശോധിക്കാൻ പോലും എം വി ശ്രേയാംസ് കുമാർ തയാറായില്ല. പാർട്ടിക്ക് അർഹതയുള്ള മന്ത്രി സ്ഥാനം ലഭിക്കാത്തതിലും വീഴ്ചയുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us