/sathyam/media/post_attachments/AHYaT22xmlevRrmxFNt1.jpg)
ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെക്ഷന്‍ ജൂലൈ 20-നും, 25-നും ഇടയില്‍ നടക്കും. നാലാം സെക്ഷന്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയും നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.
നിലവിലെ അക്കാദമിക് സെക്ഷനില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കോറുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി ജെഇഇ മെയിന്‍സ് വര്‍ഷത്തില്‍ നാലു തവണയാണ് നടത്തുന്നത്. ആദ്യ ഘട്ടം ഫെബ്രുവരിയിലും, രണ്ടാം ഘട്ടം മാര്‍ച്ചിലും നടത്തി.
കോവിഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും കാരണങ്ങളാൽ മൂന്നാം സെഷന് അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് മുതൽ ജൂലൈ 8 ന് രാത്രി 11.50 വരെ അവസരം നൽകുമെന്ന് മന്ത്രി പറഞ്ഞു.
അതുപോലെ, നാലാം സെക്ഷനിലേക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ ഒമ്പത് മുതല്‍ ജൂലൈ 12 വരെ വീണ്ടും അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.
Under the guidance of Hon'ble Prime Minister Shri @narendramodi Ji, for the safety and bright future of our students, National Testing Agency will be holding the JEE (Main)-2021 Examination. @PMOIndia@HMOIndia@PIB_India@MIB_India@DDNewslive @EduMinOfIn https://t.co/n06cT7pywk
— Dr. Ramesh Pokhriyal Nishank (@DrRPNishank) July 6, 2021
"ഇത് മാത്രമല്ല, നിങ്ങളുടെ ആഗ്രഹത്തിനും സൗകര്യത്തിനും അനുസരിച്ച് മൂന്ന് ദിവസത്തെ വിൻഡോയ്ക്കുള്ളിൽ നിങ്ങളുടെ പരീക്ഷാകേന്ദ്ര മുൻഗണനകൾ മാറ്റാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കേന്ദ്രങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കും," അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാന മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) പരീക്ഷാ ഷെഡ്യൂളിനെക്കുറിച്ചുള്ള പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us