കൊവിഡ് വ്യാപനം; ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, May 4, 2021

ന്യൂഡല്‍ഹി: ഈ മാസം 24 മുതൽ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി വ്യക്തമാക്കി.

‘കൊവിഡ് വ്യാപനം വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷയെക്കരുതി ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെക്കുന്നു. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളറിയാൻ വിദ്യാർഥികൾ എൻ.ടി.എ. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം’- കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ ട്വിറ്ററിലൂടെ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവെച്ചിരുന്നു.

×