ജെഇഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 12, 2020

ന്യൂഡൽഹി∙ ജെഇഇ (മെയിൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടോപ് സ്കോർ 24 വിദ്യാർഥികൾ നേടിയെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് കാരണം രണ്ടു തവണ മാറ്റിയശേഷമാണ് സെപ്റ്റംബർ 1 മുതൽ 6 വരെ നടത്തിയത്. 74 ശതമാനം വിദ്യാർഥികൾ മാത്രമാണ് എഴുതിയത്.

×