ദേശീയം

ജെഇഇ മെയിൻ പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 14, 2021

ന്യൂഡൽഹി: ജെഇഇ മെയിൻ പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും.  ഫലം പരിശോധിക്കുന്നതിന്, വിദ്യാർത്ഥികൾ ആദ്യം ഏറ്റവും പുതിയ സെഷൻ, പരീക്ഷയുടെ നാലാം സെഷൻ തിരഞ്ഞെടുക്കണം. ഫലം പരിശോധിക്കുന്നതിന് വിദ്യാർത്ഥികൾ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കണം.

ഡിജിലോക്കറിലും റിസല്‍ട്ടും എന്‍ടിഎ സ്‌കോര്‍ കാര്‍ഡും ലഭ്യമാകും. ജെഇഇ മെയിന്‍ സെക്ഷന്‍ 4 (പേപ്പര്‍ 1) ഓഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിലാണ് നടന്നത്. സെപ്റ്റംബർ 6 -ന് എൻടിഎ പ്രൊവിഷണല്‍ ആന്‍സര്‍ കീ പുറത്തുവിട്ടിരുന്നു.

×