കൊവിഡ് വ്യാപനം: ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 3, 2020

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.

ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറു വരെ നടക്കും. ജെഇഇ അഡ്വാൻസ് സെപ്റ്റംബർ 27നും നടക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ജൂലൈ 18 മുതൽ 23 വരെ ജെഇഇ മെയിൻ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചത്.

വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷ മാറ്റിവയ്‍ക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നി‍ർദ്ദേശം അനുസരിച്ചാണ് നടപടി.

×