ആവണിയാപുരം ജല്ലിക്കെട്ടിനിടെ നെഞ്ചിൽ കാളയുടെ കുത്തേറ്റ 18കാരന് ദാരുണാന്ത്യം

New Update

മധുര: ആവണിയാപുരം ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം. ജല്ലിക്കെട്ടിനിടെ ‍നെഞ്ചിൽ കാളയുടെ കുത്തേറ്റ ബാലമുരുകൻ (18) ആണു മരിച്ചത്. കാഴ്ചക്കാരനായെത്തിയ ബാലമുരുകൻ തിരക്കിനിടയിൽ മത്സരം നടക്കുന്നതിനിടയിലേക്കു വീണു. ഇതോടെയാണു പാഞ്ഞുവന്ന കാള കുത്തിയത്.

Advertisment

publive-image

കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ ബാലമുരുകനെ മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഏറ്റവും കൂടുതൽ കാളകളും മത്സരാർഥികളും പങ്കെടുക്കുന്ന മധുരയിലെ ജല്ലിക്കെട്ടിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാളയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിലുള്ള കാറും മികച്ച ജല്ലിക്കെട്ട് വീരന് ചെപ്പോക്ക് എംഎൽഎയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ പേരിലുള്ള ബൈക്കുമായിരുന്നു സമ്മാനം. 7 റൗണ്ടുകളിലായി അറുന്നൂറോളം കാളകൾ മത്സരത്തിനിറങ്ങി.

Advertisment