ജ​സ്ന തി​രോ​ധാ​നം: ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ കാ​റി​നു നേ​രെ ക​രി ഓ​യി​ല്‍ പ്ര​യോ​ഗം

New Update

publive-image

Advertisment

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ കാ​റി​നു നേ​രെ ക​രി ഓ​യി​ല്‍ പ്ര​യോ​ഗം. ജ​സ്റ്റീ​സ് വി. ​ഷേ​ര്‍​സി​യു​ടെ കാ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഹൈ​ക്കോ​ട​തി ഗേ​റ്റി​ന് മു​ന്‍​പി​ലാ​ണ് സം​ഭ​വം. ഗേ​റ്റ് ക​ട​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​റി​നു നേ​രെ ഒ​രാ​ള്‍ പാ​ഞ്ഞു​വ​രി​ക​യും ക​രി​ഓ​യി​ല്‍ ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. ജ​സ്ന​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ല​ക്കാ​ര്‍​ഡു​മാ​യി എ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

കോ​ട്ട​യം എരുമേലി സ്വ​ദേ​ശി ആ​ര്‍. ര​ഘു​നാ​ഥ​ന്‍ നായര്‍ എ​ന്ന​യാ​ളാ​ണ് ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

എരുമേലി മുക്കൂട്ടുതറ സ്വ​ദേ​ശി​നി​യാ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നെ ക​ണ്ടെ​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അടുത്തിടെ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി സമര്‍പ്പിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. സാ​ങ്കേ​തി​ക പി​ഴ​വു​ക​ള്‍ ഉ​ള്ള ഹ​ര്‍​ജി ത​ള്ളേ​ണ്ടി​വ​രും എ​ന്ന് ഹൈ​ക്കോ​ട​തി​ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്തോ​ടെ ആ​ണ് ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച​ത്.

ഈ ​ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് ജ​സ്റ്റീ​സ് വി. ​ഷേ​ര്‍​സി​യാ​യി​രു​ന്നു എ​ന്ന് ക​രു​തി​യാ​ണ് ര​ഘു​നാ​ഥ​ന്‍ ആ​ക്ര​മ​ണ​ത്തി​ന് തു​നി​ഞ്ഞ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ജ​സ്റ്റി​സ് വി​നോ​ദ് ച​ന്ദ്ര​ന്‍, എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് അ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

Advertisment