അഭിനയം തുടങ്ങിയപ്പോൾ സംവിധായകൻ ആകെ കൺഫ്യൂഷനിലായിരുന്നു; ഈ അരവട്ടൻ ക്യാപ്റ്റനെ പ്രേക്ഷകർ അം​ഗീകരിക്കുമോ എന്നായിരുന്നു സംശയം; പക്ഷേ, കടലെത്ര പ്രക്ഷുബ്ധമായാലും ഈ ജാക്ക് സ്പാരോയ്ക്ക് പുല്ലാണ് എന്നും പറഞ്ഞു നടക്കുന്ന നായകനെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു!!

author-image
ഫിലിം ഡസ്ക്
New Update

ജൂൺ 9 ക്യാപ്റ്റൻ ജാക് സ്പാരോയുടെ ജൻമദിനമാണ്. ഒരു പക്ഷേ, ജോണി ഡെപ്പ് എന്ന നടനേക്കാൾ പേരെടുത്ത കഥാപാത്രമാണ് ക്യാപ്റ്റൻ ജാക്‌ സ്പാരോ. ആർതർ കോനൻ ഡോയലിനേക്കാൾ പ്രശസ്തി ഷെർലക് ഹോംസിനാണ് എന്നത് പോലെ. പൈറേറ്റ്സ് ഓഫ് ദി കരീബിയനിലെ ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ കഥാപാത്രം ലോകമെമ്പാടുമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.

Advertisment

publive-image

ആർ ജെ സ്റ്റീവൽസൺ എഴുതിയ ട്രഷർ ഐലൻഡ് എന്ന നോവലിലെ വില്ലനായ കടല്‍കൊള്ളക്കാരന്‍ ലോംഗ് ജോണ്‍ സില്‍വറില്‍ നിന്നാണ് ജാക്ക് സ്പാരോയെ രൂപപ്പെടുത്തിയത്. നായകനേക്കാള്‍ കൂടുതല്‍ വായനക്കാരെ ആകര്‍ഷിച്ച ഒരു വില്ലന്‍ കഥാപാത്രമായിരുന്നു ലോംഗ് ജോണ്‍ സില്‍വര്‍. ജാക്ക് സ്പാരോയുടെ കഥാപാത്രം ആദ്യം വളരെ സീരിയസ് റോൾ ആയിരുന്നു.

ജോണി ഡെപ്പ് തന്നെ ആണ് ഒരു അരവട്ടൻ ആയിരിക്കും കൂടുതൽ നന്നാവുക എന്ന് പറഞ്ഞത്. അഭിനയം തുടങ്ങിയപ്പോൾ, സംവിധായകൻ ഗോർ വെർബിൻസ്കി പോലും ആകെ കൺഫ്യൂഷനിലായിരുന്നു, ഈ അരവട്ടൻ ക്യാപ്റ്റനെ പ്രേക്ഷകർ അം​ഗീകരിക്കുമോ എന്നായിരുന്നു സംശയം. പക്ഷേ, കടലെത്ര പ്രക്ഷുബ്ധമായാലും ഈ ജാക്ക് സ്പാരോയ്ക്ക് പുല്ലാണ് എന്നും പറഞ്ഞു നടക്കുന്ന നായകനെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

സിനിമ ഇറങ്ങിയതിന് ശേഷം ക്യാപ്റ്റൻ ജാക് സ്പാരോയ്ക്ക് ഫാൻസ് കൂടി വന്നു. ഇതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കും കോടികളെറിഞ്ഞു ഡെപ്പിനെത്തന്നെ നിർമാതാക്കൾ നിശ്ചയിച്ചു. പിന്നീടിങ്ങോട്ട് ക്യാപ്റ്റനായി ഡെപ്പ് പ്രേക്ഷകർക്കു മുന്നിലെത്തിയത് അഞ്ചു തവണ.

.സിനിമയിൽ എത്തുന്നതിനു മുൻപ് ഒരു പേന വില്പനക്കാരനായിരുന്നു ജോണി ഡെപ്പ്. അമ്മയിൽ നിന്നും ഗിറ്റാർ വായിക്കാൻ പഠിച്ച ജോണി ഡെപ്പ് 12വയസായപ്പോഴേക്കും നല്ലൊരു ഗിറ്റാർ വായനക്കാരൻ ആയി. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ ഒരു സം​ഗീതഞ്ജൻ ആകാൻ വേണ്ടി സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. രണ്ടാഴ്ചക്കു ശേഷം വീണ്ടും സ്കൂളിൽ ചേരാൻ ചെന്ന ജോണി ഡെപ്പിനോട് തന്റെ സ്വപ്നം പിന്തുടർന്ന് സം​ഗീതഞ്ജൻ ആകാൻ പ്രിൻസിപ്പൽ ഉപദേശിച്ചു.

ജീവിക്കാൻ വേണ്ടി പല ജോലികൾ ചെയ്ത ജോണി ഡെപ്പ് പേനയുടെ ടെലിമാർക്കറ്റർ ആയി ജോലി നോക്കി. പിന്നീടൊരിക്കൽ ജോണി ഡെപ്പ് ഹോളിവുഡ് നടൻ നിക്കൊളാസ് കേജിനെ പരിചയപ്പെട്ടതാണ് ജീവിതത്തിലെ നിർണായകവഴിത്തിരിവായത്. നിക്കൊളാസ് കേജ് ആണ് അഭിനയകരിയർ തിരഞ്ഞെടുക്കാൻ ജോണി ഡെപ്പിന്റെ ഉപദേശിച്ചത്.

പിന്നീടങ്ങോട്ട് ഹോളിവുഡിൽ തന്റേതായ ഒരു ശൈലിയുമായി ജോണി കളം വാണു. 3 തവണ മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ഡെപ്പ് ഇന്ന് ലോകത്തിലെ സ്റ്റാർ വാല്യൂ ഉള്ള നടന്മാരുടെ പട്ടികയിൽ പെട്ട ആളാണ്.

jack sparo jhonny depp
Advertisment