സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് അവാര്‍ഡ് മുഹമ്മദ് അനസിന്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജോസ് ജോര്‍ജ് ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി ആണ് അനസിനെ തിരഞ്ഞെടുത്തത്.
Advertisment
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് അനസിനെ ഈ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും 4*400 മീറ്റര്‍ റിലേയിലും വെള്ളിയും മിക്സഡ് റിലേയില്‍ സ്വര്‍ണവും അനസ് നേടിയിരുന്നു.
അനസ് 2016 റിയോ ഒളിമ്ബിക്സില്‍ പങ്കെടുത്തതോടെയാണ് അന്തര്‍ ദേശീയ കായിക രംഗത്തു ശ്രദ്ധയാകര്‍ഷിച്ചത്. 2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അനസ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി.