Advertisment

പാമ്പുകടിയേറ്റുള്ള മരണം വാവാ സുരേഷിനെ ഭയപ്പെടുത്തുകയോ അസ്വസ്ഥനാക്കുകയോ ചെയ്യില്ല ; അദ്ദേഹത്തെ അനുകരിച്ച് നിങ്ങളുടെ കുട്ടികൾ അപകടപ്പെടുമെന്നു പേടിക്കണ്ട, കാരണം നിങ്ങളുടെ മക്കൾ വാവാ സുരേഷിനെപ്പോലെയാവാനും എ പി ജെ അബ്ദുൾ കലാമിനെ പോലെ ഇന്ത്യയുടെ പ്രസിഡന്റാവാനുമുള്ള സാധ്യത തുല്യമാണ് ; കുറിപ്പ് വൈറലാകുന്നു

New Update

തിരുവനന്തപുരം : അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിനെ വിമർശിച്ചും അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.  വിമർശനങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ജിനു തോമസ്.

Advertisment

publive-image

പാമ്പുകടിയേറ്റുള്ള മരണം വാവാ സുരേഷിനെ ഭയപ്പെടുത്തുകയോ അസ്വസ്ഥനാക്കുകയോ ചെയ്യില്ല. ദയവായി വാവാ സുരേഷിനെ വെറുതേ വിടൂ.

അദ്ദേഹത്തെ അനുകരിച്ച് നിങ്ങളുടെ കുട്ടികൾ അപകടപ്പെടുമെന്നു പേടിക്കണ്ട, കാരണം നിങ്ങളുടെ മക്കൾ വാവാ സുരേഷിനെപ്പോലെയാവാനും എ പി ജെ അബ്ദുൾ കലാമിനെ പോലെ ഇന്ത്യയുടെ പ്രസിഡന്റാവാനുമുള്ള സാധ്യത തുല്യമാണ്".-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'' അയാൾ സേഫ്റ്റി പ്രികോഷൻസ് എടുക്കുന്നില്ല. ഷോ കാണിക്കാൻ വേണ്ടി പാമ്പിനെ പിടിച്ചു പ്രശസ്തി ആഗ്രഹിക്കുന്ന, മറ്റുള്ളവർക്കും സ്വയവും അപകടം വരുത്തി വയ്ക്കുന്ന വെറും ഊളയാണയാൾ. അയാൾക്കെതിരെ കേസെടുക്കണം''

വാവാ സുരേഷിനെ കുറിച്ചുള്ള വിമർശനങ്ങളിൽ ചിലതാണ് മുകളിൽ എഴുതിയിരിക്കുന്നത്. മിക്കവാറും പഠിപ്പും ഡിഗ്രിയുമുള്ള പ്രൊഫഷനുകൾ എന്നു സ്വയം അവകാശപ്പെടുന്നവരും പ്രഖ്യാപിച്ചിട്ടുള്ളവരും .

എനിക്കതിൽ അതിശയമൊന്നും തോന്നുന്നില്ല. അതങ്ങനെയേ വരൂ - അങ്ങനെയേ വരാൻ പാടുള്ളു.

കാരണം

'പാഷൻ' എന്ന ഇംഗ്ലീഷ് വാക്കിന്റെ ആഴവും വ്യാപ്തിയും അർത്ഥവും അറിയാത്തവരാണവർ. Passion is Strong and barely controllable emotion എന്നാണ് നിഘണ്ടു പറയുന്നത്. ഒന്നിനോടുള്ള നിയന്ത്രണാതീതമായ (അടക്കാനാവാത്ത ഒരു ) വികാരം. ചില റിസ്കി ഡൊമൈനുകളിൽ പാഷനേറ്റ് ആയ ആളുകളുണ്ട്. അവർക്ക് അതിലെ റിസ്ക് നിസാരമാണ്. പുറമെ നിന്നു നോക്കുന്ന ഒരാൾക്കും അതു മനസിലാവില്ല. അതേ പാഷനേറ്റ് ആയ മറ്റൊരാൾക്കേ അതു തിരിച്ചറിയാനാവൂ. സ്വത്തിനോ പണത്തിനോ പ്രശസ്തിക്കോ ഒന്നിനും വേണ്ടിയല്ല അവർ ഇറങ്ങിത്തിരിക്കുന്നത്. They are simply passionate about it!! That's it.. nothing more, nothing less.

പലരുടേയും പാഷനുകൾ പലപ്പാേളും വിചിത്രമായിരിക്കും. മീഡിയോക്കർ ആവറേജുകളായവർക്ക് ചിന്തിക്കാൻ കൂടി ആവുന്നതല്ല അത്. പല പാഷനുകളും സമ്പത്തോ പ്രശസ്തിയോ നേടിത്തരുന്നവയാവണമെന്നൊന്നുമില്ല. തങ്ങളെ തേടി വരുന്നതെല്ലാം വിട്ട് പാഷന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച പലരും അതിൽ വിജയിക്കാറുമില്ല, അതിനാൽ അവരെ നമ്മൾ അറിയാറുമില്ല.

എവറസ്റ്റു കൊടുമുടി കീഴടക്കാനായി ഇറങ്ങിത്തിരിച്ചവരിൽ എത്രാമത്തെയാളാണ് ആദ്യമായി മുകളിലെത്തിയത്? അതിനു മുമ്പു എവറസ്റ്റിലെ മഞ്ഞുപാളികളിൽ ഉറങ്ങിപ്പോയവർ എത്ര പേർ? അലാേചിച്ചിട്ടുണ്ടോ ? ടെൻസിങ്ങിനെയും ഹിലാരിയെയും നിങ്ങൾ അറിയും- എന്നാൽ ജോർജ് മല്ലോറി എന്ന് കേട്ടിട്ടുണ്ടോ ?

1914 ൽ തനിക്കുള്ളതെല്ലാം വിറ്റു പെറുക്കി എൻഡുറൻസ് എന്ന പായക്കപ്പലുമായി ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലു കുത്തുന്ന മനുഷ്യനാവാനായി നാൽപതാം വയസിൽ മൂന്നാമത്തെയും അവസാനത്തെയും പരിശ്രമവുമായി ഇറങ്ങിയിട്ട് ലക്ഷ്യത്തിനു വെറും 90 മൈലുകൾക്കകലെ കപ്പൽ തകർന്ന് മുങ്ങി ഐസു പാളികൾക്കിടയിൽ പെട്ടിട്ടും കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ പോലും മരണത്തിനു വിട്ടുകൊടുക്കാതെ തിരികെ കരയ്ക്കെത്തിച്ച സർ ഏണസ്റ്റ് ഷാക്കിൽട്ടൺ തുടങ്ങി ഒറ്റയ്ക്ക് പായക്കപ്പലിൽ അടുത്ത വർഷം ഭൂഗോളത്തെ വലയം വയ്ക്കാനായി വീണ്ടും പോവുന്ന മലയാളിയായ കമാണ്ടർ അഭിലാഷ് ടോമി വരെയുള്ള ആ ലിസ്റ്റ് അനന്തമാണ്. അവരെ നിങ്ങൾക്കു മനസിലാവില്ല. എന്നാൽ അവർക്കു നിങ്ങളെ മനസിലാവുകയും ചെയ്യും.

പാമ്പുകടിയേറ്റുള്ള മരണം വാവാ സുരേഷിനെ ഭയപ്പെടുത്തുകയോ അസ്വസ്ഥനാക്കുകയോ ചെയ്യില്ല. ദയവായി വാവാ സുരേഷിനെ വെറുതേ വിടൂ. അദ്ദേഹത്തെ അനുകരിച്ച് നിങ്ങളുടെ കുട്ടികൾ അപകടപ്പെടുമെന്നു പേടിക്കണ്ട, കാരണം നിങ്ങളുടെ മക്കൾ വാവാ സുരേഷിനെപ്പോലെയാവാനും എ പി ജെ അബ്ദുൾ കലാമിനെ പോലെ ഇന്ത്യയുടെ പ്രസിഡന്റാവാനുമുള്ള സാധ്യത തുല്യമാണ്.

നോട്: ചിത്രത്തിലുള്ള മുഖം വ്യക്തമായി കാണാവുന്ന ആൾ ആരെന്നു പറയാമോ?

Advertisment