എയര്‍ടെല്ലിന് വെല്ലുവിളി; വൈഫൈ കോളിങ് സേവനം ഇനി ജിയോയിലും

ടെക് ഡസ്ക്
Tuesday, December 24, 2019

ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ച എയര്‍ടെല്ലിന് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ജിയോയും ഈ സേവനം ആരംഭിക്കനൊരുങ്ങുന്നു. കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നതെന്നാണ് സൂചന.

ഇതിനായി ചില സര്‍ക്കിളുകളില്‍ ജിയോ പരീക്ഷണം ആരംഭിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. അതേസമയം ഇതിനെകുറിച്ച്‌ ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുണ്ടാകുമെന്നും സൂചനയുണ്ട്.

എയര്‍ടെല്‍ അവരുടെ തന്നെ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ മാത്രമാണ് എപ്പോള്‍ വൈഫൈ കോള്‍ സേവനം നല്‍കുന്നത്. കഴിഞ്ഞ ദിവസം ഈ സൗകര്യം ആറു ഫോണുകളില്‍ കൂടി എയര്‍ടെല്‍ ലഭ്യമാക്കിയിരുന്നു.

ഇനി മുതല്‍ സാംസങ് ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 പ്ലസ്, ഗാലക്‌സി എം 20, വണ്‍പ്ലസ് 6, വണ്‍പ്ലസ് 6 ടി എന്നീ ഫോണുകളിലും വൈഫൈ ഉപയോഗിച്ച്‌ കോള്‍ ചെയ്യാന്‍ സാധിക്കും. പ്രത്യേകം ആപ്ലിക്കേഷന്‍ ഇല്ലാതെ വളരെ കുറഞ്ഞ അളവിലുള്ള ഡേറ്റ ഉപയോഗിച്ച്‌ ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും.

×