ചാക്കോച്ചന്‍- ജിസ്‌ജോയ് ചിത്രം 'മോഹന്‍കുമാര്‍ ഫാന്‍സ്'

New Update

കുഞ്ചാക്കോ ബോബന്‍- ജിസ് ജോയ് കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത.

Advertisment

publive-image

'മോഹന്‍കുമാര്‍ ഫാന്‍സ്' എന്നാണ് ചിത്രത്തിന്റെ പേര്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ബോബി-സഞ്ജയ്യുടേതാണ് കഥ. ജിസ് ജോയ് തിരക്കഥ രചിച്ചിരിക്കുന്നു.

സിനിമാതാരമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചനകള്‍. ബാഹുല്‍ രമേഷ് ആണ് ഛായാഗ്രഹകന്‍. ജിസ് ജോയ്യുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ ഈണം നല്‍കും. ഏപ്രിലില്‍ ആണ് റിലീസ്.

jis joy kunchacko boban malayalam movie
Advertisment