ദേശീയം

ഡൽഹിയിലെ രോഹിണി കോടതി സമുച്ചയത്തിൽ വെടിവയ്പ്പ്‌, ഗ്യാങ്സ്റ്റർ ജിതേന്ദ്ര ഗോഗിയെ അക്രമിസംഘം വെടിവെച്ചു കൊന്നു; സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത് നാലു പേര്‍, വെടിവയ്പില്‍ 4 പേര്‍ക്ക് പരിക്ക്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, September 24, 2021

ഡൽഹി: ഡൽഹിയിലെ രോഹിണി കോടതി സമുച്ചയത്തിൽ വെടിവയ്പ്പ്‌. ഗ്യാങ്സ്റ്റർ ജിതേന്ദ്ര ഗോഗിയെ അക്രമിസംഘം വെടിവെച്ചു കൊന്നു. ഗോഗി ഉൾപ്പെടെ മൊത്തം നാല് പേർ സംഘട്ടനത്തിൽ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ 4 പേർക്ക് പരിക്കേറ്റു. റിപ്പോർട്ട് അനുസരിച്ച്, കോടതിയിൽ ഹാജരാകാനാണ് ഗോഗി എത്തിയത്. വെടിയേറ്റ ഗോഗി സംഭവസ്ഥലത്തു തന്നെ മരിച്ചു.

റിവൽ ടില്ലു സംഘത്തിലെ രണ്ട് അക്രമികൾ അഭിഭാഷകന്റെ വേഷത്തില്‍ വന്നു. കോടതി മുറി 207 -ൽ ജഡ്ജി ഗഗൻദീപ് സിങ്ങിന് മുന്നിൽ ഗോഗിക്ക് നേരെ വെടിയുതിർത്തു എന്നാണ് റിപ്പോര്‍ട്ട്‌. പോലീസ് നടത്തിയ തിരിച്ചടിയിൽ രണ്ട് അക്രമികളും കൊല്ലപ്പെട്ടു.

×