ന്യൂഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകള്‍ ലോക്ക്ഡൗണിനുശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
/sathyam/media/post_attachments/Y56bljZoiPEtK0ESsChd.jpg)
എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ നിയുക്ത പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ മതിയായ സമയം നല്‍കുന്ന തരത്തിലാണ് തീയതി തീരുമാനിക്കുക.പരീക്ഷകള്‍ റദ്ദാക്കുമെന്നുള്ള വാര്‍ത്തകള്‍ ശരിയല്ല, മാറ്റിവച്ച പരീക്ഷകള്‍ പുതിയ തീയതികളില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സിവില്‍ സര്‍വീസ്, എന്‍ജിനീയറിംഗ് സര്‍വീസ്, ജിയോളജിസ്റ്റ് സര്‍വീസ് പരീക്ഷാ തീയതികള്‍ നിശ്ചയിച്ച് കഴിഞ്ഞിരുന്നു. ഈ തീയതികളില്‍ മാറ്റമുണ്ടെങ്കില്‍ യു.പി.എസ്.സി വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.