വിദ്യാര്‍ഥികള്‍ നിറഞ്ഞു നില്‍ക്കേണ്ട കവാടത്തില്‍ കാക്കി കുപ്പായങ്ങള്‍ അണിഞ്ഞ ഓഫിസര്‍മാര്‍ ആരെയും കടത്തി വിടാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിലായി ആക്രമികള്‍ എങ്ങനെ ഉള്ളില്‍ എത്തിയെന്ന് ; ജെഎന്‍യു വിഷത്തില്‍ ശ്രദ്ധേയമായ കുറിപ്പ്

New Update

ന്യൂഡല്‍ഹി: ഡൽഹിയിൽ ഇതിനു മുൻപും പോയിട്ടുണ്ട് എന്നാൽ അന്നൊന്നും തോന്നാത്ത വിധത്തിൽ ഒരു അസ്വസ്ഥത ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ഇന്നലെ അവിടെ എത്തുമ്പോൾ.. വീട്ടിൽനിന്ന് , ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പോകരുത് എന്നൊരു കർശന നിർദ്ദേശവും ലഭിച്ചിരുന്നു. . വിലക്ക് ഉണ്ടായാൽ അത് ഹനിക്കാൻ ഉള്ള ചിന്ത മനുഷ്യസഹജമാണ്.

Advertisment

publive-image

അത് കൊണ്ട് ഏതൊരു വിദ്യാർത്ഥിയും ബഹുമാനത്തോടെ നോക്കി കാണുന്ന, ആഗ്രഹിക്കുന്ന ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ രണ്ടാംറാങ്കിലുള്ള ജവഹർലാൽ നെഹ്രുവിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട ആ പ്രിയപ്പെട്ട ഇടം ഉള്ളിൽ ഈ സാഹചര്യത്തിൽ പ്രേത്യേകിച്ചും അങ്ങോട്ട് വലിച്ചു കൊണ്ടിരുന്നു . "പോകും" എന്ന് മനസ്സിൽ പതുക്കെ പറഞ്ഞു .....
തണുത്ത മരവിച്ചു കൊണ്ട് ജെ എൻ യു വിന്റെ ഗേറ്റിന് അരികിൽ നിൽക്കുമ്പോൾ കാണാൻ ആവാതെ പോവേണ്ടി വരുമെന്ന് തന്നെയാണ് തോന്നിയത് . വിദ്യാർഥികൾ നിറഞ്ഞു നിൽക്കേണ്ട കവാടത്തിൽ കാക്കി കുപ്പായങ്ങൾ അണിഞ്ഞ ഓഫിസർമാർ ആരെയും കടത്തി വിടാതിരിക്കാൻ ശ്രമിക്കുമ്പോൾ മനസ്സിലായി ആക്രമികൾ എങ്ങനെ ഉള്ളിൽ എത്തിയെന്ന് .

publive-image

അവിടെയുള്ള വിദ്യാർത്ഥികളുടെ സഹായത്തോടെ ഉള്ളിലേക്ക് കയറി മുന്നോട്ട് നീങ്ങുമ്പോൾ ജെ എൻ യു ചിതറി ശിഥിലമായ പോലെ ..ഭയമില്ലാതെ തന്നെയാണ് അവിടെയുള്ള വിദ്യാർഥികൾ ഓരോ സാഹചര്യവും വിശദീകരിച്ചത്എന്നാൽ അവരുടെ ഉള്ളിലെ ആശങ്കയും എപ്പോൾ വേണമെങ്കിലും ആക്രമിക്കപെടാം എന്ന ബോധവും അലട്ടുന്നത് അവരുടെ കണ്ണുകളിൽ നിഴലിച്ചിരുന്നു .ഇന്നോ ഇന്നലെയോ തുടങ്ങിയ അധിനിവേശമല്ല ജെ എൻ യു വിൽ എന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു .

publive-image

അതെ ആ സർവ്വകലാശാലയെ ഭരണകൂടം ഭയപ്പെട്ടിരുന്നു .അവിടെയുള്ള അധ്യാപകരെയടക്കം അവരുടെ ആളുകൾ ആക്കുക എന്ന ഉദ്ദേശത്തോടെ ഉള്ള മാറ്റങ്ങൾ ഒരുപാട് മുന്നേ ആരംഭിച്ചിരുന്നു . "ജവഹർലാൽ നെഹ്‌റു സർവകലാശാല" എന്ന പേര് പോലും പലരുടെയും ഉറക്കം കളഞ്ഞിരുന്നു . ധീരമായ ഭാവി വാഗ്ദാനങ്ങൾ കാലങ്ങൾക്ക് മുന്നേ അവിടെ പോരാട്ടം തുടങ്ങിയിരിക്കുന്നു .അവരുടെ മുന്നിൽ അമ്പരപ്പോടെ നിൽക്കുന്ന നമ്മളൊക്കെ ഇപ്പോൾ മാത്രമാണ് ഉണർന്ന് തുടങ്ങിയത് ....

publive-image
പുലികുട്ടിയായ ഐഷേ ഘോഷ് എന്ന പെൺകുട്ടിയുടെ വാക്കുകളുടെ ഊർജം ആവേശം നിറയ്ക്കുന്നതാണ് . പോരാട്ടം വാക്കുകളിൽ ഒതുങ്ങുന്നില്ല എന്ന് വിളിച്ചോതുന്ന ആത്മധൈര്യം ..".പെണ്ണേ നീയും ഒരു പെണ്ണല്ലേ" എന്ന ആവേശത്തോടെ അഭിമാനത്തോടെ ചേർത്ത് പിടിച്ചു ... വേഷം നോക്കി ആക്രമത്തിനിരയായ സബർമതി ഹോസ്റ്റലിലെ ഓരോ മുറികളും വേഷങ്ങൾ സ്വയം വലിച്ചൂരിയെറിഞ്ഞ നഗ്നമായി അടച്ചുമൂടിയിരിക്കുന്നു .....ഇറങ്ങിപ്പോരാൻ അനുവദിക്കാത്ത ആ മണ്ണിൽ നിന്ന് തണുത്തുറഞ്ഞ തണുപ്പിൽ നടന്ന് നീങ്ങുമ്പോൾ ഇരുട്ടിനെ വകഞ്ഞു നീക്കികൊണ്ട് എന്റെ കണ്ണുകൾ തേടുന്നുണ്ടായിരുന്നു

publive-image

അവിടെ നിന്നും അപ്രത്യക്ഷമായി പോയ നജീബിനെ ...നിങ്ങൾക്ക് നേരേ ഉയരുന്ന വാക്കുകളെ ,ധാർഷ്ട്യത്തെ നിങ്ങൾ ഞങ്ങളിൽ നിന്ന് മറച്ചു വെയ്ക്കുമെങ്കിൽ അറിയാമോ അവർ ഞങ്ങളിൽ ജീവിക്കുന്നു എന്ന സത്യത്തെ ? വിദ്യാർത്ഥികൾ ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ കാലത്തു നിങ്ങൾ എങ്ങനെ ആ ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തും ?

publive-image

കാലം അടയാളപ്പെടുത്തുന്ന ഈ വൈകൃതത്തിൽ ഭാവിയിലെ ഇന്ത്യൻ ജനത സുരക്ഷിതരാകുമെന്നും അതിനു ശക്തരായ യുവതലമുറ അവിടെ അഭിമാനത്തോടെ തലയുയർത്തി പിടിച്ചു നിൽക്കുന്നത് കണ്ട ഉറപ്പോടെ ആശങ്കയുടെ മനസ്സ് അവിടെ ഉപേക്ഷിച്ചു ഉറച്ച പ്രതീക്ഷയോടെ ആ കലാലയത്തിൽ നിന്ന് ഇറങ്ങി പോരുന്നു ....
ഷഹനാസ് എം എ .എഡിറ്റർ ഒലിവ് പുബ്ലിക്കേഷൻസ്

jnu visit
Advertisment