തൊഴിൽ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല

New Update

ഓസ്റ്റിൻ: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവർക്ക് തൊഴിൽ വാഗ്ദാനം ലഭിച്ചാൽ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വർക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പിൽ പറയുന്നു.

Advertisment

publive-image

അമേരിക്കയിൽ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോൾ പുറത്തിറക്കിയ ഗൈഡ് ലൈന് വിധേയമായി ചില പ്രത്യേക സാഹചര്യങ്ങളിൽ ലഭിക്കുന്ന തൊഴിൽ വാഗ്ദാനം വേണ്ടെന്നു വയ്ക്കുന്നതിന് അനുമതി നൽകിയിരുന്നു. ആരോഗ്യ സുരക്ഷയെ കരുതിയായിരുന്നു അങ്ങനെ ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. മാത്രമല്ല അവർക്ക് തൊഴിൽ രഹിത വേതനം തുടർന്നും ലഭിക്കുന്നതിനുള്ള വകുപ്പുകളും വിജ്ഞാനപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഇപ്പോൾ ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് കേസ്സുകൾ വളരെ പരിമതിമായതും, വാക്‌സിനേഷൻ ലഭ്യത വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ ജോലി വാഗ്ദാനം നിഷേധിക്കുന്നവർക്ക് തൊഴിൽ രഹിതവേതനം ലഭിക്കുന്നതല്ല എന്നും ടെക്‌സസ് വർക്ക് ഫോഴ്‌സ് കമ്മീഷന്റെ പത്രകുറിപ്പിൽ പറയുന്നു.ഫെഡറൽ സഹായമായി തൊഴിൽ രഹിതർക്ക് ലഭിച്ചിരുന്ന 300 ഡോളർ നിർത്തലാക്കുന്നതിനുളള സമയപരിധി ജൂൺ 26നാണ്.

വർദ്ധിച്ച തൊഴിൽ രഹിത വേതനം ലഭിക്കുന്നവർ ടെക്‌സസ് വർക്ക് ഫോഴ്‌സ് വഴി ലഭിക്കുന്ന കുറഞ്ഞ വേതനത്തിനുള്ള ജോലികൾ സ്വീകരിക്കുവാൻ മടിക്കുന്നുവെന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത. ഇതിന് തടയിടുന്നതിനാണ് പുതിയ മാർഗരേഖകളും കർശന നിർദ്ദേശങ്ങളും ടി.ഡബ്‌ളി.യു. പുറത്തുവിട്ടിരിക്കുന്നത്.

job rejected
Advertisment