മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശി തട്ടിയത് ലക്ഷങ്ങൾ

New Update

publive-image

Advertisment

യൂറോപ്പിലെ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. നാൽപതോളം യുവാക്കളിൽ നിന്നും കോട്ടയം കിടങ്ങൂർ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങൾ. ഇരകളായ കൊച്ചി സ്വദേശികൾ വരാപ്പുഴ പൊലീസിൽ പരാതി നൽകി. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. 2021 ഒക്ടോബറിലാണ് കൊച്ചി സ്വദേശി കളായ സാൻവിനും എൽബിനും അറുപതിനായിരം രൂപയും രേഖകളും നൽകുന്നത്. പണമിടപാടുകൾ ഓൺ ലൈനായി നടന്നതിനാൽ ഇരകൾ ഏജന്റായ പ്രിൻസിനെ നേരിട്ട് കണ്ടിട്ടില്ല. പണം നൽകി 9 മാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് വരാപ്പുഴ പൊലീസിൽ പരാതി നൽകിയത്.

സാൻവിന്റെ അനുഭവം മാത്രമല്ല ഇത്. വിദേശത്ത് ജോലി സ്വപ്നം കണ്ട നിരവധി യുവാക്കളാണ് തട്ടിപ്പിനിരയായത്.എഫ് ഐ ആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിൽ പ്രിൻസ് ഒളിവിലാണെന്ന് സ്ഥിരികരിച്ചു. കോന്നി സ്വദേശീയായ പ്രിൻസ് വർഷങ്ങളായി കോട്ടയം കിടങ്ങൂരിലാണ് താമസം. പ്രതിക്കെതിരെ സമാന കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഉള്ളതായാണ് പൊലീസ് പറയുന്നത്. നഷ്ടമായ പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാൻവിനും എൽബിനും

യൂറോപ്പിലെ മാൾട്ടയിൽ മെഡിസിൻ പാക്കിംഗാണ് ജോലി. വേദനം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. യാത്ര ചിലവായി അറുപതിനായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ  പ്രിൻസ് സക്കറിയാസ് കൈപ്പറ്റിയെന്ന് ഇരകൾ പറയുന്നു

 

Advertisment