കേരളം

കെ.സുധാകരനെതിരായ പരമാർശം തെറ്റിദ്ധാരണമൂലമാണെന്ന് ഫ്രാന്‍സിസിന്റെ മകന്‍; സുധാകരനുമായി പ്രശ്നങ്ങളൊന്നുമില്ല; നിയമനടപടിക്കില്ലെന്നും കാര്യങ്ങൾ വിശദമായി സംസാരിച്ചെന്നും ജോബി ഫ്രാൻസിസ്

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, June 20, 2021

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ പരമാർശം തെറ്റിദ്ധാരണമൂലെന്ന് ബ്രണ്ണൻ കോളജിൽ സുധാകരന്റെ സഹപാഠിയായിരുന്ന ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ്. സുധാകരനുമായി പ്രശ്നങ്ങളൊന്നുമില്ല. കാര്യങ്ങൾ വിശദമായി സംസാരിച്ചെന്നും ജോബി ഫ്രാൻസിസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടു ഇരുവരും നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ജോബിയുടെ പ്രതികരണം.

അച്ഛന്‍റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു. സുധാകരന് അച്ഛനുമായുണ്ടായിരുന്നത് ആത്മബന്ധം. നിയമനടപടിക്കില്ലെന്നും സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജോബി പറഞ്ഞു.

ക്യാമ്പസില്‍ വച്ച് ഫ്രാന്‍സിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്‍റെ വിവാദ പരാമര്‍ശം. സുധാകരന്‍റെ പരാമര്‍ശം വേദനിപ്പിക്കുന്നതെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ജോബി പറഞ്ഞത്. മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നും അന്ന് ജോബി വിശദീകരിച്ചിരുന്നു.

×