അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ 27 വര്‍ഷം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചതായി മുന്‍ ജീവനക്കാരി; ആരോപണങ്ങള്‍ നിഷേധിച്ച് ബൈഡന്‍

New Update

publive-image

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് നേതാവും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ ജീവനക്കാരി.

Advertisment

27 വര്‍ഷം മുമ്പ് ബൈഡന്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുഎസ് സെനറ്റിലെ മുന്‍ ജീവനക്കാരിയായ 56കാരി ആരോപിച്ചു.

എന്നാല്‍ ആരോപണം നിക്ഷേധിച്ച് ബൈഡന്‍ രംഗത്തെത്തി. 27 വര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്താണെന്ന് മനസിലാകുന്നില്ല. അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

പക്ഷേ വസ്തുത എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ടെന്നും 77 കാരനായ ബൈഡന്‍ പറഞ്ഞു. ഇപ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ അന്നത്തെ പരാതിയുടെ കോപ്പി ഹാജരാക്കിയിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.

Advertisment