എയർ ഫോഴ്സ് വണ്ണില്‍ കയറുന്നതിനിടെ മൂന്നു തവണ കാലിടറി ജോ ബൈഡന്‍; വീഡിയോ

ന്യൂസ് ബ്യൂറോ, യു എസ്
Saturday, March 20, 2021


വാഷിങ്ടണ്‍
: ഔദ്യോഗിക യാത്രാ വിമാനമായ എയർ ഫോഴ്സ് വണ്ണിലേക്ക് കയറുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മൂന്ന് തവണ കാലിടറി. മസാജ് പാർലർ കൂട്ടക്കൊലയുടെ ഭാഗമായി ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറപ്പെടുന്നതിന് മുൻപാണ് കാലിടറി വീഴാനൊരുങ്ങിയത്. അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

×