New Update
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭീകരതയ്ക്കും ചൈനയ്ക്കുമെതിരെ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കായി എഴുതിയ ലേഖനത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
Advertisment
ഭീകരതയ്‌ക്കെതിരെ ഇന്ത്യയും അമേരിക്കയും പ്രവര്‍ത്തിക്കും. അതിര്‍ത്തിയിലെ സമാധാനം ഉറപ്പാക്കാന്‍ ഏത് അയല്‍രാജ്യത്തിനെതിരെയും ഇന്ത്യയ്‌ക്കൊപ്പമുണ്ടാകും. യുഎസും ഇന്ത്യയും ഒരേ മൂല്യമാണ് പങ്കിടുന്നത്. അതുകൊണ്ട് തന്നെ യുഎസിലെ ഇന്ത്യന്‍ വംശജരോട് തനിക്ക് പ്രത്യേക അടുപ്പമുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
കുടിയേറ്റക്കാർക്കെതിരായ ട്രംപിന്റെ അപകടകരമായ വാക്കുകൾ വെളുത്തവർഗക്കാരെ ശക്തിപ്പെടുത്തുകയും ഇന്ത്യൻ വംശജർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us