New Update
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ അംഗീകരിക്കാൻ തയാറായില്ലെങ്കിലും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വൈറ്റ് ഹൗസ് പടിയിറക്കം തന്‍റെ പിൻഗാമിക്കായി കത്ത് എഴുതിവെച്ച്.
Advertisment
അമേരിക്കൻ പ്രസിഡന്‍റിന്‍റെ വർക്കിങ് ഓഫിസായ ഓവൽ ഓഫിസിൽ 'വളരെ മാഹാത്മ്യമുള്ള' കത്ത് തനിക്കായി ട്രംപ് എഴുതിവെച്ചിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. ഭരണകൈമാറ്റത്തിൽ പരമ്പരാഗതമായി നടന്നുവന്ന മര്യാദകളിൽ ട്രംപ് പാലിച്ചതും ഇതുമാത്രം.
സ്വകാര്യ കത്തായതിനാൽ, ട്രംപുമായി സംസാരിക്കുന്നതുവരെ താൻ കത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് വൈറ്റ്ഹൗസിൽവെച്ച് മാധ്യമപ്രവർത്തകരോട് ബൈഡന്‍ പറഞ്ഞു.