ബൈഡനെ അംഗീകരിക്കാൻ തയാറാ​യില്ലെങ്കിലും ട്രംപിന്‍റെ വൈറ്റ്​ ഹൗസ്​ പടിയിറക്കം തന്‍റെ പിൻഗാമിക്കായി കത്ത്​ എഴുതിവെച്ച ശേഷം; ഉള്ളടക്കം സ്വകാര്യമായതിനാൽ​ വെളിപ്പെടുത്തില്ലെന്ന്​ ബൈഡൻ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, January 21, 2021

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനെ അംഗീകരിക്കാൻ തയാറാ​യില്ലെങ്കിലും ​മുൻ പ്രസിഡന്‍റ്​ ​ഡോണൾഡ്​ ട്രംപിന്‍റെ വൈറ്റ്​ ഹൗസ്​ പടിയിറക്കം തന്‍റെ പിൻഗാമിക്കായി കത്ത്​ എഴുതിവെച്​ച്​.

അമേരിക്കൻ പ്രസിഡന്‍റിന്‍റെ വർക്കിങ്​ ഓഫിസായ ഓവൽ ഓഫിസിൽ ‘വളരെ മാഹാത്മ്യമുള്ള’ കത്ത്​ തനിക്കായി ട്രംപ്​ എഴുതിവെച്ചിരുന്നുവെന്ന്​ ബൈഡന്‍ പറഞ്ഞു. ഭരണകൈമാറ്റത്തിൽ പരമ്പരാഗതമായി നടന്നുവന്ന മര്യാദകളിൽ ട്രംപ്​ പാലിച്ചതും ഇതുമാത്രം.

സ്വകാര്യ കത്തായതിനാൽ, ട്രംപുമായി സംസാരിക്കുന്നതുവരെ താൻ കത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച്​ സംസാരിക്കില്ലെന്ന്​ വൈറ്റ്​ഹൗസിൽവെച്ച്​ മാധ്യമപ്രവർത്തകരോ​ട്​ ബൈഡന്‍ പറഞ്ഞു.

×