ടെലിഫോണുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത കോവിഡ് ബോധവൽക്കരണ അനൗൺസ്മെന്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ അയച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

New Update

publive-image

കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ടെലിഫോണുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത അനൗൺസ്മെന്റ് അടിയന്തിരമായി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ അയച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

Advertisment

അതാവശ്യ സാഹചര്യങ്ങളിൽ അടിയന്തിര സഹായത്തിന് ആരെയെങ്കിലും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കോവിഡ് അനൗൺസ്മെന്റിന്റെ പേരിൽ സമയം നഷ്ടപ്പെടുന്നത് പലർക്കും ഗുരുതരമായ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതികളുണ്ട്.

തനിച്ചു താമസിക്കുന്ന വൃദ്ധജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവരെയാണ് ഇത് ഏറ്റവും അപകടകരമായി ബാധിക്കുന്നത്. ഏതെങ്കിലും അപകടത്തിലോ ആപത്തിലോ പെടുമ്പോൾ അടിയന്തരമായി ആരെയെങ്കിലും വിളിക്കുന്നതിനു പോലും ഫോണിലെ  കോവിഡ് അനൗൺസ്മെന്റ് തടസ്സമാവുന്നു.

രണ്ടു മിനുട്ട് മുതൽ മൂന്ന് മിനുട്ടു വരെ പലപ്പോഴും കോവിഡ് അനൗൺസ്മെന്റിന്റെ പേരിൽ നഷ്ടപ്പെടുന്നുണ്ട്. ചില അടിയന്തിര ഘട്ടങ്ങളിൽ അത്രയും സമയംപോലും വളരെ വിലപ്പെട്ടതാണെന്നും ജോൺ ഡാനിയൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു

john daniel
Advertisment