കൊവിഡിനെ തോല്‍പ്പിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് ആകുമോ ? കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ആദ്യ ഘട്ടത്തില്‍ മികച്ച പ്രതിരോധ ശേഷി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിലെ ആദ്യ ഘട്ടത്തില്‍ മികച്ച പ്രതിരോധ ശേഷി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. Ad26.COV2.S എന്ന പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.

Advertisment

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രണ്ട് വ്യത്യസ്ത ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. രണ്ട് പരീക്ഷണത്തിലും മികച്ച പരിശോധനാഫലമാണ് ലഭിച്ചത്.

നേരത്തെ കുരങ്ങുകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് യുഎസ് സര്‍ക്കാരിന്റെ പിന്തുണയോടെ ആയിരം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഡോസ് നല്‍കുകയായിരുന്നു.

Advertisment