/sathyam/media/post_attachments/86qmSDKAY34VVqxahZ2o.jpg)
ലണ്ടന്‍: കൊവിഡ് പ്രതിരോധത്തില്‍ യു.കെ ഭരണകൂടത്തിന് വീഴ്ച പറ്റിയതായി വിമര്‍ശനം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ സംഘടിപ്പിച്ച അഞ്ച് സുപ്രധാന യോഗങ്ങളില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പങ്കെടുക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടിയിരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ യു.കെ ഭരണകൂടം നിസംഗത പുലര്‍ത്തിയതായി 'സണ്‍ഡേ ടൈംസ്' വിമര്‍ശിച്ചു.
ബോറിസ് ജോണ്‍സണ്‍ ആദ്യ ഘട്ടത്തിലെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ലെന്ന് മന്ത്രിസഭയിലെ സീനിയര്‍ അംഗമായ മൈക്കല്‍ ഗോവ് സമ്മതിച്ചു. എന്നാല്‍ സണ്‍ഡേ ടൈംസിന്റെ വിമര്‍ശനത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.
പ്രധാനമന്ത്രി യോഗങ്ങളില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി വക്താവ് ജോണ്‍ ആഷ്വര്‍ത്ത് രംഗത്തെത്തി. ഗുരുതരമായ തെറ്റാണിതെന്ന് ആഷ്വര്‍ത്ത് പറഞ്ഞു.
യു.കെയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും കൊവിഡ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ വേണ്ടത്രയില്ലെന്നും ആശുപത്രിയിലെ വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ മോശമാണെന്നും ആഷ്വര്‍ത്ത് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us