New Update
/sathyam/media/post_attachments/LHfJJl8xZ14CcTzw9lZV.jpg)
വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച സിംഗിള്‍-ഡോസ് കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനിയുടെ അവകാശവാദം. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ത കൊറോണ വൈറസ് വകഭേദങ്ങള്‍ ബാധിച്ചവരുള്‍പ്പെടെയുള്ളവരില്‍ വാക്‌സിന്‍ 66% ഫലപ്രദമായിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
Advertisment
വാക്സിന്‍ മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷിച്ചത്. അമേരിക്കയില്‍ വാക്‌സിന്‍ 72 ശതമാനവും ലാറ്റിനമേരിക്കയില്‍ 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 57 ശതമാനവും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us