Advertisment

ആയിരങ്ങളുടെ പ്രാര്‍ഥനയില്‍ ഇടംപിടിക്കാനായി എന്നതാണ് ഈ കൊറോണക്കാലം നല്‍കുന്ന ഏറ്റവും വലിയ സംതൃപ്തി....ലോക ജനതയെ ഒരേ സമയം മുഖാവരണമണിയിച്ച കോവിഡ് വ്യാപനം ഇന്നു ജീവിച്ചിരിക്കുന്നവർ കണ്ട ഏറ്റവും വലിയ ദുരന്തമാണ്....കൊറോണക്കാലത്തെ ജീവിതാനുഭവം പങ്കുവെച്ച് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോജോ തോമസ്

New Update

publive-image

പുതുപ്പിറവിയിലും മറക്കാനാവാത്ത ഒരു കൊറോണക്കാലം -

Advertisment

പ്രതീക്ഷയോടെ കാത്തിരുന്ന 2021 ലും കോവിഡ് ബാധിച്ചുള്ള മരണ വാർത്തകൾ കേൾക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകുകയാണ്. കൊറോണയിൽ നിന്നും മനുഷ്യ ജീവനെ അകറ്റി നിർത്താനുള്ള പ്രതിരോധ കുത്തിവെപ്പുകൾ ഉടൻ തന്നെ രാജ്യത്താരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പത്തും അമ്പതും അതിൽ കൂടുതൽ കാലമൊക്കെ ജീവിക്കേണ്ടിയിരുന്ന എത്രയോ മനുഷ്യജന്മങ്ങളേയാണ് നമ്മുടെ കാഴ്ചവട്ടങ്ങളിലൊന്നും ദൃശ്യമാകാത്ത അതിസൂക്ഷമമായ വൈറസുകൾ ആക്രമിച്ച് കീഴ്പെടുത്തി കളഞ്ഞത്. അതി ശക്തരെപ്പോലും ഇല്ലായ്മ ചെയ്യാനുള്ള കരുത്ത് നേടിയ സൂക്ഷമാണുക്കൾ ലോകത്തിൻ്റെ സാമ്പത്തിക അടിത്തറയെപ്പോലും ഇളക്കിമറിച്ചു!

ലോക ജനതയെ ഒരേ സമയം മുഖാവരണമണിയിച്ച കോവിഡ് വ്യാപനം ഇന്നു ജീവിച്ചിരിക്കുന്നവർ കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് നിസ്സംശയം പറയാം.ഭൂലോകത്തിലെ മനുഷ്യൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഇതു പോലുള്ള മഹാവ്യാധികൾ ഇനിയൊരിക്കലും ഉണ്ടാവരുതെ എന്ന പ്രാർത്ഥനയോടെയാണ് പുതുവർഷത്തെ ഞാൻ വരവേറ്റത്. കാരണം കഴിഞ്ഞ വർഷത്തിലാരംഭിച്ച കൊറോണക്കാലത്തിൻ്റെ ദുരിത ദൃശ്യങ്ങൾ ഒരു നേർക്കാഴ്ചയിലെ ന്നോണം ഇപ്പോഴും എൻ്റെ മുന്നിൽ തെളിഞ്ഞു വരുന്നുണ്ട്!

രാജ്യത്ത് കൊറോണ വ്യാപനത്തിൻ്റെ ആരംഭം മുതൽ കോവിഡ് രോഗം അതിഭീകരമായ അവസ്ഥയിലേക്ക് മാറിയ മഹാരാഷ്ട്ര സംസ്ഥാനത്തിൽ ജീവിക്കുന്ന ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ നോക്കുമ്പോൾ 2020 ജീവിതത്തിൽ ഇതുവരെ അഭിമുഖീകരിക്കാത്ത ദുരവസ്ഥയുടെ ഒരു കാലവർഷമാണ്.അത് , രണ്ടോ മൂന്നോ പേജുകളിലൊന്നുംഎഴുതി തീർക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചഒരു വർഷം കൂടിയാണ്!

"ഹലോ ,ഒരു സുഹൃത്തിൽ നിന്നാണ് താങ്കളുടെ ഫോൺ നമ്പർ കിട്ടിയത് " നിങ്ങൾ പലരെയും നാട്ടിലയച്ചതായി അറിഞ്ഞു. ദയവ് ചെയ്ത്

എന്നേയും നാട്ടിലെത്തിക്കണം. എൻ്റെ കൈയിൽ ആംബുലൻസിന് നൽകുവാനുള്ള വലിയ തുക ഇല്ല . ഞാൻ എട്ടുമാസം

ഗർഭിണിയാണ് എൻ്റെ ബന്ധുക്കളൊക്കെ നാട്ടിലാണ് . ഇവിടെ ഒരു ഹോസ്പിപിറ്റലിൽ പോകുവാൻ നിവർത്തി ഇല്ല .റോഡ് മാർഗം സഞ്ചരിക്കാനും പ്രയാസമാണ്. "

പിന്നെ ഒരു നീണ്ട തേങ്ങലായിരുന്നു. സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ തരിച്ച് നിന്ന അവസ്ഥ! ലോക്ക് ഡൗൺകാലത്ത് നാട്ടിലെത്തിക്കാൻ ഏതെങ്കിലും വിധത്തിൽ സഹായിക്കാമോ എന്നു ചോദിച്ചു കരഞ്ഞു വിളിക്കുന്നത് പതിവുകാഴ്ചയായിരുന്നുവെങ്കിലും ഈ അജ്ഞാത സഹോദരിയുടെ ദയനീയമായ അപേക്ഷ ഇപ്പോഴും മനസ്സിൽ നിന്ന് വിട്ടു പോയിട്ടില്ല. കൊറോണ വ്യാപന കാലത്ത് ലഭിച്ച നിരവധി പരിദേവനങ്ങളിൽ ഒന്ന്! പക്ഷേ, " ശ്രമിക്ക് ട്രയിനി "നെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതിന്  ഈ യാചനയാണ് എൻ്റെ മനസിനെ മുന്നോട്ടുനയിച്ചത് എന്നു പറയാം.

ബന്ധുക്കളെല്ലാം നാട്ടിൽ. കോവിഡ് പടർന്നു പിടിക്കുന്നതിനാൽ ആശുപത്രിയിൽ പോകാൻ ഭയം. ആംബുലിൻസിൽ നാട്ടിലേക്കു പോകാൻ പണവുമില്ല.

ഇതുപോലെ മുംബൈയിൽ ഒറ്റപ്പെട്ടു പോയ ആയിരക്കണക്കിന് ആൾക്കാരെ നാട്ടിലെത്തിക്കാനുള്ള ഒരേയൊരു മാർഗം ട്രെയിൻ മാത്രമായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് മുംബൈയിൽ ജോലി ചെയ്യുന്ന മലയാളികളിൽ "അതിഥി തൊഴിലാളി "കളായി കണക്കാക്കപ്പെടുന്നവർ ഇല്ല .

അതുകൊണ്ടു തന്നെ പണമടച്ച് ട്രയിൻ ബുക്ക് ചെയ്യണം. ചെലവ് ഒരു വലിയ പ്രശ്നം ആയിരുന്നു. വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽ പെടുത്തിയപ്പോൾ എ ഐ.സി.സി ജനറൽ സെക്രട്ടറി കേ.സി വേണുഗോപാൽ ജീ , എം .പി സി.സി ( മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി )യോടാവശ്യപ്പെട്ട് എം പി സി. സി.നേതൃത്വത്തിന്റെ സഹായത്തോടെ ട്രെയിൻ ഓടിക്കാനുള്ള നീക്കങ്ങൾ നടത്തി. പിന്നീട് നാട്ടിലേക്ക് പോകാനുള്ളവരുടെ പട്ടിക തയ്യാറാക്കി .

നല്ലവരായ കുറച്ച് വീട്ടമ്മമാരും സുഹ്യത്തുകളും അഹോരാത്രം ദിവസങ്ങളോളും അധ്വാനിച്ച് ലിസ്റ്റ് ക്രമം തിരിച്ചെടുത്തു... അത്യാവശ്യമായി പോകേണ്ടിയിരുന്ന പരമാവധി ആളുകളെ നാട്ടിലേക്ക് അയക്കുക എന്ന വലിയ ദൗത്യം അങ്ങനെ യാഥാർഥ്യമായി.

ഇതിനു വേണ്ടി എം.പി.സി.സി.പ്രസിഡൻറ്റും ,റെവന്യു മിനിസ്റ്ററുമായ ബാലാ സാഹിബ് ജീ,തോറാട്ടുമായി സംസാരിച്ച്, കെ.സി. വേണുഗോപാൽ ജി യുടെ നിർദ്ദേശപ്രകാരം ഒരു ഹെൽപ്പ് ഡെസ്ക്ക് തന്നെ എം പി സി.സി രൂപികരികരിച്ചു.

.മലയാളികളായ മറ്റു നേതാക്കളെയും ഉൾപ്പെടുത്തി രൂപികരിച്ച കമ്മിറ്റിയുടെ പ്രവർത്തനം വിപുലപ്പെടുത്തി മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിൽ. കുടുങ്ങി കിടന്ന മലയാളികളെ തുടർന്നും സഹായിച്ചു.

മുംബൈയിൽ നിന്നും, നാട്ടിൽ നിന്നുമുള്ള നിരവധി രാഷ്ട്രീയപരമായ എതിർപ്പുകൾക്കും പ്രശ്‌നങ്ങൾക്കുമിടയിലാണ്

ആദ്യത്തെ "ശ്രമിക് ട്രെയിൻ "കുർളയിൽ നിന്നും കേരളത്തിലേക്ക് മെയ് 22 ന് രാത്രി പത്ത് മണിയോടെ പുറപ്പെടുന്നത്. പണം മഹാരാഷ്ട്രാ സർക്കാർ നൽകി.

ഈ ട്രെയിന്റെ വരവ് കേരളത്തിലടക്കം രാഷട്രീയ കോളിളക്കമുണ്ടാക്കി. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിനും കേരളത്തിലെ മാധ്യമങ്ങൾ വലിയതോതിൽ ഏറ്റെടുത്ത വിഷയവുമായി.

പക്ഷേ മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി കുടുങ്ങി കിടന്ന ഏകദേശം, ആയിരത്തി ഒരുന്നൂറോളം മലയാളികൾക്ക് കേരളത്തിൽകേരളത്തിൽ അവരവരുടെ വീടുകളിലെത്തി ബന്ധുക്കൾക്കൊപ്പം ചേരുവാൻ.അവസരോചിതമായി നമ്മുടെ പ്രവർത്തി സഹായകരമായി .ഏറ്റവും ഭീതിജനകമായി കൊണ്ടിരുന്ന ഒരു സാഹചര്യത്തിൽ ഉചിതമായൊരു നടപടി സ്വീകരിക്കാൻ സാധിച്ചതിൽ ഇപ്പോഴും.ചാരിതാർത്ഥ്യമുണ്ട്.

ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ തുടങ്ങിയ കൊറോണ പ്രവർത്തനങ്ങൾ. മാർച്ച് പകുതിയോടെയാണ് കേരളത്തിൽ നിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിൻ്റെ വിളി വരുന്നത്. അന്ന് കൊറോണയിൽ മുങ്ങി കഴിഞ്ഞിരുന്ന ഇറ്റലിയിൽ നിന്നു വരുന്ന ഒരു പറ്റം മലയാളി നഴ്‌സുമാർക്ക് കണക്ഷൻ ഫ്‌ളൈറ്റിൽ കൊച്ചിയിലേക്കു കയറ്റിവിടാൻ വേണ്ട സൗകര്യങ്ങൾ ചെയ്യാൻ. അതിൽ ഇടപെട്ടായിരുന്നു തുടക്കം. പിന്നെ വിവിധ വിദേശരാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്കു വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുത്തു.

കേരളത്തിൽ നിന്നും ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉന്നതരുടെ അടക്കം വിളികൾ സഹായം ആവശ്യപ്പെട്ട് എത്തിക്കൊണ്ടേയിരുന്നു. ട്രാൻസിറ്റ് യാത്രക്കാർ നേരിടുന്ന പ്രശനങ്ങൾ വളരെ വലുതായിരുന്നു. അവസാനം ഒരു മലയാളി ഹോട്ടൽ വ്യവസായിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നൂറു മുറികൾ സൗജന്യമായി ട്രാൻസിറ്റ് യാത്രക്കാർക്ക് വിട്ടു നൽകാൻ തയ്യാറായി !

കോവിഡ് മുംബൈയിൽ പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഗുരുതരമായി ബാധിച്ചത് ആരോഗ്യപ്രവർത്തകരെയായിരുന്നു. നൂറുകണക്കിന് മലയാളി നഴ്‌സുമാർ രോഗബാധിതരായി. അവരെ വേണ്ട വിധം സംരക്ഷിക്കാൻ സ്വകാര്യ മാനജ്‌മെന്റുകൾ തയ്യാറായില്ല. ഈ വിഷയം മാധ്യമശ്രദ്ധയിലും ഒപ്പം സർക്കാർ ശ്രദ്ധയിലും എത്തിക്കുകയും അവർക്ക് ടെസ്റ്റ് നടത്താനും മാന്യമായ താമസസൗകര്യം ഏർപ്പെടുത്തുന്നതിനും ഒപ്പം നിന്നു.

ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് സ്റ്റാർ ഹോട്ടലുകളിൽ മുറിയൊരുക്കാൻ സർക്കാർ തയ്യാറായി. ഇതിനു വേണ്ടി നിരന്തരം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കത്തെഴുതി. മുംബയ് നഗരസഭാ അധികൃതരുമായി നിരന്തര ബന്ധം പുലർത്തി അതോടൊപ്പം സംസ്ഥാന ആരോഗ്യമന്ത്രിയുമായും സ്ഥിരം ബന്ധം വെച്ചു പുലർത്തി. ഹെൽപ് ലൈൻ നമ്പരായി നൽകിയ എൻ്റെ ഫോണിലേക്ക് ഇടതടവില്ലാതെ വിളികൾ വന്നു. 15-16 മണിക്കൂറുകൾ തുടർച്ചയായി സംസാരിച്ച ദിവസങ്ങളുണ്ടായിരുന്നു.

ഏപ്രിൽ ആദ്യത്തൊഴ്ച "കോവിഡ് സപ്പോർട്ട് ഫോറം "എന്ന പേരിൽ ഞാൻ മുൻകൈയെടുത്ത് ഒരു "ഹെൽപ് ഡെസ്‌ക് " തുടങ്ങി. ഈ കൂട്ടായ്മയിൽ ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, നടി ശ്വേതാ മേനോൻ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു. രോഗബാധിതരായ മലയാളി നഴ്‌സുമാർക്ക് ഇവരടക്കമുള്ളവർ സംസാരിച്ച് ആത്മവിശ്വാസം പകർന്നു നൽകി.

മുൻ ചീഫ് സെക്രട്ടറി ജോണി ജോസഫ് സാറിനെപ്പോലുള്ളവർ നിർദേശങ്ങളുമായി നമുക്കൊപ്പം നിന്നു.. ഈ പ്രവർത്തനത്തിന്റെ ഭാഗമായി മഹാരാഷ്ട്രിയിലെ വിവിധ പ്രദേശങ്ങളിലുള്ള പലർക്കും സർക്കാർ സഹായത്തോടെ ആശ്വാസമെത്തിക്കാൻ സാധിച്ചു. വാഹനപെർമിറ്റുകൾ എടുക്കാൻ നിരവധി പേർക്ക് സഹായം നൽകി.

അതിനേക്കാൾ സന്തോഷം നൽകിയത് സർക്കാരിനു മുന്നിൽ ഞങ്ങൾ വെച്ച ഏതാണ്ട് 19 ൽപരം പൊതു നിർദേശങ്ങളിൽ പലതും നടപ്പിലാക്കാൻ കഴിഞ്ഞു എന്നതാണ്. ഏറ്റവുമൊടുവിൽ മഹാരാഷ്ട്ര മലയാളി ഹെൽപ് ഡെസ്‌കിന് പ്‌ളാസ്മാ ദാനം നിർവഹിക്കുന്നതിനായി സർക്കാർ അനുമതി വാങ്ങിക്കൊടുക്കുന്നതിനും സഹായിക്കാനായി എന്നതും ഏറെ സന്തോഷം നൽകിയ കാര്യമാണ്.

ആയിരങ്ങളുടെ പ്രാർഥനയിൽ ഇടംപിടിക്കാനായി എന്നതാണ് ഈ കൊറോണക്കാലം നൽകുന്ന ഏറ്റവും വലിയ സംതൃപ്തി .

ജോജോ തോമസ്

സെക്രട്ടറി MPCC ( മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി )

പ്രസിഡൻറ്റ് അമ്മ (ഓൾ മുംബെ മലയാളി അസോസിയേഷൻ)

https://m.facebook.com/story.php?story_fbid=228672402202337&id=100051787364924.

Advertisment