അന്നമ്മയെയും ടോം തോമസിനെയും വിഷം കൊടുത്ത് കൊന്നത് റോയി ; റോയിയെ സയനൈഡ് നല്‍കി കൊന്നത് മാത്യു ; പൊലീസിന്റെ ചോദ്യങ്ങളെ ജോളി നേരിട്ടത് അതിവിദഗ്ധമായി !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, October 14, 2019

കോഴിക്കോട് : പൊലീസിന്റെ ചോദ്യങ്ങളെ ജോളി നേരിടുന്നത് വളരെ വിദഗ്ധമായി. ജോളിക്ക്‌
ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നു കൃത്യമായി ഉപദേശം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

ടോം തോമസ്, അന്നമ്മ തോമസ് എന്നിവരെ കൊലപ്പെടുത്തിയത് മകന്‍ റോയി തോമസായിരിക്കും എന്നായിരുന്നു ജോളിയുടെ നിലപാട്. എന്നാൽ അന്നമ്മയുടെ മരണസമയത്തു വീട്ടിലുണ്ടായിരുന്നവരുടെ മൊഴികൾ ചൂണ്ടിക്കാണിച്ചതോടെ ജോളി പ്രതിരോധത്തിലായി.

Image result for jolly and mathew

ടോം തോമസ് മരിക്കുന്ന സമയത്തു വീട്ടിൽ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ജോലിക്കാരന്റെ മൊഴിയും ജോളിയാണു മരണവിവരം അറിയിച്ചതെന്ന അയൽവാസിയുടെ മൊഴിയും ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ ടോം തോമസിന്റെ കൊലപാതകത്തിലും ജോളി കുറ്റം സമ്മതിച്ചു.

Simon

റോയി തോമസിന്റേത് ആത്മഹത്യയാണെന്ന നിലപാടായിരുന്നു തുടക്കത്തിൽ ജോളി സ്വീകരിച്ചത്. സയനൈഡ് നൽകിയെന്ന പ്രജികുമാറിന്റെയും മാത്യുവിന്റെയും മൊഴികൾ ചൂണ്ടിക്കാട്ടിയതോടെ മാത്യുവും റോയിയും തമ്മിൽ ശത്രുത ഉണ്ടായിരുന്നെന്നും മാത്യുവായിരിക്കും സയനൈഡ് നൽകിയത് എന്നും ജോളി പറഞ്ഞു.

Image result for jolly and mathew

എന്നാൽ സംഭവം നടന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലാതിരുന്നതും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് ചൂണ്ടിക്കാട്ടിയതോടെ ജോളി കുറ്റം സമ്മതിച്ചു.

×