ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ കാറിലെ രഹസ്യ അറയില്‍നിന്ന് സയനൈഡ് എന്നു സംശയിക്കുന്ന വസ്തു പൊലീസ് കണ്ടെടുത്തു. കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Advertisment
സയൈഡ് കാറില്‍ സൂക്ഷിച്ചതായി നേരത്തെ ജോളി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഇത് അനുസരിച്ചാണ് കാറില്‍ സംഘം പരിശോധന നടത്തിയത്. പൊന്നാമറ്റം വീടിനു സമീപത്തെ ഒരു വീട്ടിലായിരുന്നു കാര്‍.
കാറില്‍ ഡ്രൈവര്‍ സീറ്റിന് ഇടതു ഭാഗത്തായി ഉണ്ടാക്കിയ രഹസ്യ അറയില്‍നിന്നാണ് സയൈനഡ് എന്നു സംശയിക്കുന്ന വസ്തു പൊലീസ് കണ്ടെടുത്തത്.
ഇത് വിഷവസ്തുവാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ സയനൈഡ് ആണോയെന്നു രാസ പരിശോധനകള്‍ക്കു ശേഷമേ സ്ഥിരീകരിക്കാനൂ. രണ്ടു പൊതികളിലായാണ് ഇതു സൂക്ഷിച്ചിരുന്നത്. കുറെ നാളായി ജോളി ഉപയോഗിച്ചിരുന്നത് ഈ കാറാണെന്ന് അന്വേഷണ സംഘം പറഞ്ഞു.