ജോളിയുടെ ‘റേയ്ഞ്ച് ‘ വേറെ ? ഈ പോലീസ് പോരാ ! അന്വേഷണ സംഘം വിപുലീകരിക്കാന്‍ സര്‍ക്കാര്‍. ജോളി ആത്മഹത്യാശ്രമം നടത്തിയിട്ടില്ല

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, October 8, 2019

തിരുവനന്തപുരം: കൊലപാതകങ്ങളുടെയും കൊലപാതക ശ്രമങ്ങളുടെയും എണ്ണം പെരുകിവരുന്നതോടെ കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അന്വേഷണ സംഘം വുപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍.

ഓരോ ദിവസവും പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നതിനാലും ആറ് കൊലപാതകങ്ങള്‍ അന്വേഷിക്കാനുള്ളതിനാലും അന്വേഷണ സംഘം വുപുലീകരിക്കേണ്ടതുണ്ടെന്നാണ് ഡിജിപി ഇന്ന് പറഞ്ഞത് .

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. അതേസമയം റൂറല്‍ എസ്.പി കെ.ജി സൈമണ്‍ തന്നെ അന്വഷണ സംഘത്തലവനായി തുടരുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

അതേസമയം അറസ്റ്റിലായ പ്രതി ജോളി ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ഡി.ജിപി തള്ളി . ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

×