ആലപ്പുഴയില്‍ കോവിഡ് ബാധിച്ച് മരിച്ച ജോസ് ജോയിയുടെ സംസ്‌ക്കാരം വൈകുന്നു; കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ മതിയായ സ്ഥലമില്ല; വെള്ളക്കെട്ട് കാരണം 12 അടി താഴ്ച്ചയില്‍ കുഴി എടുക്കാനാകുന്നില്ല

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Saturday, May 30, 2020

ആലപ്പുഴ: ആലപ്പുഴയില്‍ കോവിഡ് ബാധിച്ച് മരിച്ച ജോസ് ജോയുടെ സംസ്‌ക്കാരം വൈകുന്നു; കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ മതിയായ സ്ഥലമില്ല; വെള്ളക്കെട്ട് കാരണം 12 അടി താഴ്ച്ചയില്‍ കുഴി എടുക്കാനാകുന്നില്ല. പാണ്ടനാട് സ്വദേശി ജോസ് ജോയ് ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്.

അതെസമയം കൊവിഡ് ബാധിച്ച് മരിച്ച ജോസ് ജോയിയുടെ സംസ്‌ക്കാരം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുമെന്ന് എംഎല്‍എ സജി ചെറിയാന്‍ വ്യക്തമാക്കി.ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായും സജി ചെറിയാന്‍ പറഞ്ഞു.

×