നീലൂര്‍ കുടിവെള്ളപദ്ധതി വിപുലീകരിക്കണം: ജോസ് കെ.മാണി

New Update

publive-image

പാലാ. രാമപുരം, കടനാട്, മേലുകാവ്,വെള്ളിയേപ്പള്ളി, ളാലം, വള്ളിച്ചിറ തുടങ്ങിയ മേഖലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹിക്കുന്നത് കെ.എം മാണി ധനകാര്യമന്ത്രിയായിരുന്നപ്പോൾ ആവിഷ്‌ക്കരിച്ച നീലൂർ കുടിവെള്ളപദ്ധതി വിപുലീകരിച്ച് എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യം കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.

Advertisment

പ്രസ്തുത കുടിവെള്ള പദ്ധതിക്കായി 65 കോടിരൂപയുടെ ഭരണാനുമതി നൽകുകയും നടപടിക്രണങ്ങൾ ഏറെ മുന്നോട്ടുപോയെങ്കിലും പദ്ധതി യാർത്ഥ്യമായില്ല. നിലവിൽ ഇതിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾക്ക് പുറമെ മേഖലയിലെ കൂടുതൽ പഞ്ചായത്തുകൾക്കും, മുനിസിപ്പാലിറ്റികൾക്കും പ്രയോജനകരമാകും വിധമായിരിക്കണം വിപുലീകരിക്കേണ്ടതെന്നാണ് ജോസ് കെ.മാണിയുട ആവശ്യം. ഇടുക്കി ജില്ലയിലെ മുട്ടത്ത് നിന്നും വെള്ളം ശേഖരിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലായിലേയും, സമീപപഞ്ചായത്തുകളിലേയും ജനങ്ങൾ വേനൽക്കാലത്ത് നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ ഇതിലൂടെ കഴിയുമെന്നും ജോസ് കെ.മാണി പറഞ്ഞു.

Advertisment