Advertisment

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോസഫ് വിഭാഗത്തിന് പാര്‍ട്ടിയുമില്ല, ചിഹ്നവുമില്ല. അവരുടേത് ഒരാള്‍ക്കൂട്ടമാണ്; ഈ പ്രതിസന്ധി മറികടക്കാന്‍ വെപ്രാളം പൂണ്ടല്ലേ പി.സി തോമസുമായി ലയിക്കുന്നത്? എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടിയിലാണ് പി.ജെ ജോസഫ് ചേര്‍ന്നത്; ഈ നീക്കം ബിജെപിയിലേക്കുള്ള പാലമാണെന്ന് ജോസ് കെ മാണി

New Update

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും പിജെ ജോസഫ് വിഭാഗവും ഒന്നിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി.

Advertisment

publive-image

എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടിയിലാണ് പിജെ ജോസഫ് ചേര്‍ന്നതെന്നും ഈ നീക്കം ബിജെപിയിലേക്കുള്ള പാലമാണെന്നും ജോസ് കെ മാണി വിമര്‍ശിച്ചു. ജോസഫ് എന്‍ഡിഎയുടെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ ചേരുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും എന്‍ഡിഎ നിലപാടാണോ പിന്തുടരുന്നതെന്ന് ജോസഫ് വ്യക്തമാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അവരുടേത് ലയനമല്ല. അവസരവാദ നീക്കുപോക്കാണെന്നും ജോസ് കെ മാണി പറഞ്ഞു.

എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടിയിലാണ് പി.ജെ ജോസഫ് ചേര്‍ന്നത്. ഈ നീക്കം ബിജെപിയിലേക്കുള്ള പാലമാണ്. ഇത് യുഡിഎഫിന്റെ അജന്‍ഡയാണ്. യുഡിഎഫിന്റെ ഭാഗമായ ജോസഫ് എന്‍ഡിഎയുടെ ഭാഗമായിരുന്ന പാര്‍ട്ടിയില്‍ ചേരുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ജനം തിരിച്ചറിയും. എന്‍ഡിഎ നിലപാടാണോ പിന്തുടരുന്നതെന്നു പി.ജെ ജോസഫ് വ്യക്തമാക്കണം. ഇത് അവസരവാദപരമായ നീക്കുപോക്കാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോസഫ് വിഭാഗത്തിന് പാര്‍ട്ടിയുമില്ല, ചിഹ്നവുമില്ല. അവരുടേത് ഒരാള്‍ക്കൂട്ടമാണ്. ജയിക്കുന്നവര്‍ക്ക് എന്തു നിലപാട് വേണമെങ്കിലും എടുക്കാം. ഈ പ്രതിസന്ധി മറികടക്കാന്‍ വെപ്രാളം പൂണ്ടല്ലേ പി.സി തോമസുമായി ലയിക്കുന്നത്. പൊതു ചിഹ്നത്തിന് അപേക്ഷ നല്‍കേണ്ട സമയം കഴിഞ്ഞു. ഇനി പൊതു ചിഹ്നം ലഭിക്കാന്‍ ഇടയില്ല.”

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും കോടതികളും തെരഞ്ഞെടുപ്പു കമ്മിഷനും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളും യഥാര്‍ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നു പറഞ്ഞല്ലോയെന്നും ജോസ് കെ മാണി വ്യക്തമാക്കി.

 

pj joseph jose k mani
Advertisment