പാലാ:ഗ്രാമീണ ഭക്ഷണ ശാലയിൽ നിന്നും ഭക്ഷണം കഴിച്ച്, യുവാക്കൾക്കൊപ്പം ഫുട്ബോൾ കളിച്ച് സജീവമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. പുലർച്ചെ തന്നെ പ്രചാരണ രംഗത്ത് സജീവമാകുകയായിരുന്നു ജോസ് കെ.മാണി.
/sathyam/media/post_attachments/4DRT7QFxquAO6SDklThA.jpg)
പാലാ വള്ളിച്ചിറയിലെ ഗ്രാമീണ ഹോട്ടലിൽ നിന്നും ചായക്കടയിൽ നിന്നായിരുന്നു പ്രഭാത ഭക്ഷണം. ഇവിടെ ഭക്ഷണത്തിന് എത്തിയ സ്ഥാനാർത്ഥിയോടൊപ്പം കടയിലെത്തിയ ആളുകൾ ഒപ്പം കൂടി. ഇവരുമായി കുശലം പറയാനും സമയം ചിലവഴിക്കാനും ജോസ് കെ മാണി ഒപ്പം കൂടി. ഇവിടെ വീടുകളിലും കടകളിലും സന്ദർശനം നടത്തി പരമാവധി ആളുകളെ നേരിൽ കണ്ടു.
/sathyam/media/post_attachments/4QmQpxgXGZxWCd4Iu8HB.jpg)
ഇതിന് ശേഷം, പാലാ നഗരത്തിൽ എത്തിയ ജോസ് കെ.മാണി നേരെ പോയത് സ്റ്റേഡിയത്തിലേയ്ക്കാണ്. ഇവിടെ പ്രഭാത സവാരിയ്ക്ക് എത്തിയവരുമായി സമയം ചിലവഴിച്ചു. സ്റ്റേഡിയത്തിൽ ഫുൾ ബോൾ കളിക്കുകയായിരുന്ന യുവാക്കൾക്ക് ഒപ്പം ജോസ് കെ.മാണി പന്ത് തട്ടാനും സമയം ചിലവഴിച്ചു.
തുടർന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം വിവിധ സ്ഥലങ്ങളിൽ പ്രചാരണങ്ങളിൽ സജീവമായി. ഇതിന് ശേഷം , മണ്ഡലത്തിലെ മേലുകാവ് മറ്റത്തിൽ എത്തിയ സ്ഥാനാർത്ഥി ഇവിടെ വീടുകളിൽ കയറിയിറങ്ങി ആളുകളെ നേരിൽ കണ്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us