കോട്ടയം: സൗമൃതയും ആത്മാർത്ഥതയും മുഖമുദ്രയാക്കിയ ഗുരുനാഥനെയാണ് സി. എഫ്. തോമസിന്റെ വിയോഗത്തോടെ തനിക്ക് വ്യക്തിപരമായി നഷ്ടമായതെന്ന് ജോസ് കെ. മാണി എം.പി.
/sathyam/media/post_attachments/oCyPWL2M1iI6GxTNXZbO.jpg)
ഏറ്റവും പ്രിയപ്പെട്ട സി എഫ് തോമസ് സാറിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്, ഒരു ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. കേരള കോൺഗ്രസ്സ് പാർട്ടിയുടെ എക്കാലത്തേയും സമ്മുന്നത നേതാക്കളിൽ ഒരാളായ അദ്ദേഹം എന്നെ പോലെയുള്ള ഒരുപാട് പേർക്ക് ഗുരുതുല്യൻ ആയിരുന്നു. മാണി സാറും സി എഫ് സാറുമായിട്ടുള്ള ബന്ധം രാഷ്ട്രീയത്തിനപ്പുറം സന്തതസഹചാരിയായ ഉറ്റ സുഹൃത്തുക്കളെന്നുള്ളതായിരുന്നു.
പതിറ്റാണ്ടുകളോളം മാണി സാറിന്റെ വലംകൈയായി പ്രവർത്തിച്ച സി.എഫ് സാർ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. പരിപക്വമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.
പ്രതിസന്ധികളെ അതിജീവിക്കാൻ അദ്ദേഹത്തെ സഹായിച്ച ഘടകം ഇതാണ്. നിശബദവും ശാന്തവുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. പ്രസ്താവനയെക്കാൾ പ്രവർത്തിയിലാണ് അദ്ദേഹം വിശ്വസിച്ചത്. എല്ലാവർക്കും മാത്യയാക്കാൻ കഴിയുന്ന ജീവിതമായിരുന്നു സി.എഫ് സാറിന്റേതെന്ന് ജോസ് കെ. മാണി പറഞ്ഞു.