New Update
/sathyam/media/post_attachments/p4lYeESlXtvXYd2jTcsJ.jpg)
പാലാ: എല്‍ഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയം വികസന സന്ദേശ പദയാത്ര മൂന്നിലവ്, കടനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. നൂറു കണക്കിന് പ്രവർത്തകർ കാൽനട ജാഥയിൽ പങ്കെടുത്തു.
Advertisment
മൂന്നിലവ് കൂട്ടക്കല്ലിൽ നിന്നും ആരംഭിച്ച കാൽനട ജാഥ കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.ലോപ്പസ് മാത്യു, ജോയി ജോർജ്, കെ.ഒ.ജോർജ്, ബെന്നി മൈലാട്ടർ, സിബി തോട്ടുപുറം, ജോസ് കുറ്റിയാനിമറ്റം, പി.അർ.മനോജ്, ജോയി അമ്മിയാനി, ടൈറ്റസ് ജേക്കബ്, അജിത് ജോർജ്, അഡ്വ സിറിയക് കുര്യൻ, അഡ്വ.റോയി തോമസ്, ബിജു ഇളംതുരുത്തി., ജയിംസ് മാമ്മൻ, ഇത്തമ്മ മാത്യു, ജെറ്റോ ജോസഫ്, ജോതിഷ് ജേക്കബ്, എം.ആർ.സതീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. നരിമറ്റത്ത് ചേർന്ന സമാപന സമ്മേളനം മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us