ഇല്ലിക്കൽകല്ല് ടൂറിസം പദ്ധതിയും നീലൂർ കുടിവെള്ള പദ്ധതിയും നടപ്പാക്കും - ജോസ് കെ മാണി

New Update

publive-image

മുന്നിലവ്:ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്തിട്ടുള്ള ഇല്ലിക്കൽകല്ലിലും അനുബന്ധ മേഖലകളിലുമായുള്ള ടൂറിസം വികസന പദ്ധതികളും നീലൂർ കുടിവെള്ള പദ്ധതിയും നടപ്പാക്കുമെന്നും ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നവീന റോഡ് വികസന പദ്ധതികൾ നടപ്പാക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

Advertisment

ജനകീയം പദയാത്രക്കായി എത്തിയ ജോസ് കെ മാണിക്ക് നാട്ടുകാർ നൽകിയ വികസന നിവേദനങ്ങൾക്കായുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. ഏകലവ്യ സ്കൂളിനായുള്ള തടസ്സവും പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഉച്ചകഴിഞ്ഞ്‌ കടനാട് മാനത്തൂരിൽ നിന്നും ആരംഭിച്ച പദയാത്ര അഡ്വ. സണ്ണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. പി.ഡി സജി, കെ.ഒ രഘു, കുര്യാക്കോസ് ജോസഫ്, ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, ജിജി തമ്പി, ഉഷാ രാജു, സെൻ പുതുപ്പറമ്പിൽ, ജയ്സൺ പുത്തൻ കണ്ടം, ബേബി ഉറുമ്പുകാട്ട്, ബേബി കട്ടയ്ക്കൽ, ജെറി തുമ്പമറ്റം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു

pala news
Advertisment