പാലാ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണത്തിന് ജോസ് കെ.മാണി എത്തിയതോടെ ആവേശത്തോടെ അണികൾ. അണികളുടെ ആവേശം അലകടലായി മാറിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ പാതി വിജയം ഉറപ്പിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി നാമനിർദേശ പത്രിക സമർപ്പിച്ചത്.
/sathyam/media/post_attachments/5ScuErD05XOQVuQTFjpg.jpg)
ഇതിനിടെ മധുരം ഇരട്ടിയാക്കി രണ്ടില ചിഹ്നത്തിലുള്ള സുപ്രീം കോടതി വിധിയും എത്തി. ആവേശം തീർത്ത അണികൾക്കിടയിലൂടെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തിയ ജോസ് കെ.മാണി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു.
പത്രിക സമർപ്പണത്തിനായി കയറിയപ്പോഴും, തിരികെ ഇറങ്ങിയപ്പോഴും മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
പുലർച്ചെ പള്ളിയിൽ എത്തി പ്രാർത്ഥനകളോടെയാണ് ജോസ് കെ.മാണി നാമനിർദേശ പത്രികാ സമർപ്പണത്തിനായി ഒരുങ്ങിയത്. തുടർന്നു, പാലാ കത്തീഡ്രൽ പള്ളിയിലെ പിതാവിന്റെ സെമിത്തേരിയിൽ എത്തി പ്രാർത്ഥിച്ചു. പത്രിക സമർപ്പണത്തിനു പുറപ്പെടും മുൻപ് രാവിലെ അരമണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥനയ്ക്കായി ജോസ് കെ.മാണി സമയം കണ്ടെത്തി.
തുടർന്നു, മാതാവ് കുട്ടിയമ്മയുടെ കാൽ തൊട്ടു വന്ദിച്ച്, പിതാവ് കെ.എം മാണിയുടെ ചിത്രത്തിൽ തൊട്ട് അനുഗ്രഹം തേടി. കുടുംബത്തോടൊപ്പം പ്രാർത്ഥനകൾക്കു ശേഷം രാവിലെ 11.30 നാണ് അദ്ദേഹം വീട്ടിൽ നിന്നും പുറപ്പെട്ടത്.
തുടർന്നു, തുടർന്ന്, പാലാ കുരിശ് പള്ളിയിൽ എത്തി മെഴുകുതിരി തെളിയിച്ച് പ്രാർത്ഥിച്ചു.
ഇവിടെ കാത്തു നിന്ന പ്രവർത്തകരുടെ അണമുറിയാത്ത മുദ്രാവാക്യവും, കട്ടൗട്ടുകളും ചിത്രങ്ങളും വായുവിലുയർന്നു പറന്നിരുന്നു. ഈ ആവേശത്തിനിടയിലൂടെയാണ് അദ്ദേഹം ഓഫിസിലെത്തി പത്രിക സമർപ്പിച്ചത്.
ഇതിനു പിന്നാലെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിലൊരുക്കിയ ഹരിത ബൂത്തും അദ്ദേഹം സന്ദർശിച്ചു. മുതിർന്ന എൽ.ഡി.എഫ് നേതാക്കളായ ലാലിച്ചൻ ജോർജ്, ബാബു ജോർജ്, ബെന്നി മൈലാട്, സിബി തോട്ടുപുറം, അഡ്വ. സണ്ണി ഡേവിഡ്, ഫിലിപ്പ് കുഴികുളം, ലോപസ് മാത്യു, ജോസ് ജോൺ, പാല നഗരസഭ അദ്ധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബേബി ഉഴുത്തുവാൽ എന്നിവർ നാമ നിർദേശ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിൽ വരാനിരിക്കുന്ന ഇടതു തുടർഭരണത്തിൽ പാലയിൽ നിന്നും വലിയ പങ്ക് ഉണ്ടാകുമെന്ന് പത്രിക സമർപ്പണത്തിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം വികസിക്കണമെങ്കിൽ ഈ സർക്കാർ തുടരേണ്ടത് ആവശ്യമാണ്. സർക്കാരിന്റെ തുടർച്ചയിൽ കേരള കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us