New Update
/sathyam/media/post_attachments/Tdx1jfVD7STsNz5N3z8v.jpg)
പാലാ: പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയ്ക്കെതിരെ വ്യാജ വീഡിയോ വഴി അപകീർത്തികരമായ പ്രചാരണം നടത്തിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ജോസ് കെ.മാണിയുടെ മുഖ്യ ഇലക്ഷൻ ഏജൻ്റായ ലോപ്പസ് മാത്യുവാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
Advertisment
തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം പൂർത്തിയായ ശേഷം ഒരു വൈദികൻ്റെ പേരിൽ സോഷ്യൽ മീഡിയ വഴി ജോസ് കെ.മാണിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായാണ് പരാതി. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നതായാണ് പരാതി.
പ്രചാരണത്തിന് പിന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുമാണ് എന്നും പരാതിയിൽ പറയുന്നു. ചീഫ് ഇലക്ഷൻ കമ്മിഷൻ ടിക്കാറാം മീണയക്കും , കേന്ദ്ര ഇലക്ഷൻ കമ്മിഷനുമാണ് ഇപ്പോൾ ലോപ്പസ് മാത്യു പരാതി നൽകിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us