ജോസ് കെ.മാണിയുടെ പ്രചാരണത്തിനായി ഭരണങ്ങാനത്ത് യുവജന കൺവൻഷൻ

New Update

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണിയുടെ വിജയത്തിനായി ഭരണങ്ങാനം പഞ്ചായത്തിൽ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ യുവജന കൺവൻഷൻ നടത്തി ബൂത്തു തല സ്ക്വാഡുകൾക്ക് രൂപം നൽകി.

Advertisment

publive-image

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സനൂപ് മുതുകുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളി പ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ജോസ്.കെ.മാണി മുഖ്യ പ്രഭാഷണം നടത്തി.

വിവിധ യുവജനസംഘടനാ നേതാക്കളായ അനിൽ മാറാമറ്റം, സുനിൽ പയ്യപ്പിള്ളി, ജിനോടോമി, തോമസ്കൂട്ടി വരിക്കയിൽ, ഗിരീഷ് ബാബു, സഖറിയാസ് ഐപ്പൻ പറമ്പികുന്നേൽ, ബിനു സെബാസ്ത്യൻ, വി.എസ്.ദീപു . എന്നിവർ പങ്കെടുത്തു .

പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, സിറിയക് ചന്ദ്രൻ കുന്നേൽ, ബെന്നി മൈലാടൂർ, ടോമി മാത്യു, ടി.ആർ.ശിവദാസ്, അഡ്വ.ബേബി ഊരകത്ത്, പി.ബി.വിജയൻ, ടി.കെ.ഫ്രാൻസിസ്, ജോസ് കല്ലക്കാവുങ്കൽ ,സണ്ണി കലവനാൽ, ആനന്ദ് ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.

jose k mani
Advertisment