കോട്ടയം: ഓശാന ദിനത്തില്‍ ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തെ അപലപിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ആക്രമണം അത്യന്തം അപലനീയമാണെന്നും ക്രൈസ്തവ സമൂഹത്തിനു നേരെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണം നിത്യ സംഭവവമായി മാറുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.
/sathyam/media/post_attachments/Iqh4aOwfuBE9kL9xAd3o.jpg)
‘സ്‌നേഹിതരേ
ഇന്‍ഡോനേഷ്യയിലെ മക്കാസ്സാറില്‍ ഓശാന ദിനത്തില്‍ ക്രൈസ്തവ ദൈവാലയത്തിന് നേരെ ഉണ്ടായ ചാവേര്‍ ബോംബ് ആക്രമണം അത്യന്തം അപലപനീയമാണ്. ക്രൈസ്തവസമൂഹത്തിന് ഏറെ പ്രധാനമായ വിശുദ്ധ വാരത്തില്‍ ഇത്തരം ആക്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നിത്യ സംഭവമായി മാറുകയാണ്. എല്ലാവര്‍ക്കും ശാന്തിയോടും സമാധാനത്തോടെയും നിലകൊള്ളാന്‍ കഴിയുന്ന ഒരു സാമൂഹികാന്തരീക്ഷത്തിന് വേണ്ടി വേണം നാമേവരും പ്രയത്‌നിക്കുവാന്‍. ആക്രമണത്തില്‍ പരിക്കേറ്റ എല്ലാ സഹോദരങ്ങളെയും നമ്മുടെ പ്രാര്‍ത്ഥനയില്‍ സ്മരിക്കാം,’ ജോസ് കെ മാണി ഫേസബുക്കില്‍ കുറിച്ചു.
ഇന്തോനേഷ്യയിലെ സുലവെസി ദ്വീപിലെ മക്കാസറിലെ കത്തീഡ്രലില്‍ ആണ് ഓശാന ദിവസം ചാവേറാക്രമണം ഉണ്ടായത്. ആക്രമത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്.
ചാവേറുകളായ ഇവര്‍ തല്‍ക്ഷണം മരിച്ചു. 2018 ല്‍ ഫിലിപ്പീന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണലുള്‍പ്പെട്ടയാണ് ചാവേറിലൊരാള്‍. സ്‌ഫോടനത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥ്ിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു