ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണി പുലർത്തുന്ന അതേ നിലപാട് തന്നെയാണോ ഇടതുമുന്നണിയിലെ മറ്റ് ഘടക കക്ഷികൾക്കെന്ന് അവർ വ്യക്തമാക്കണം; വെൽഫെയർ പാർട്ടി

New Update

തിരുവനന്തപുരം: ലവ് ജിഹാദ് ആരോപണം സംബന്ധിച്ച് ഇടതു മുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം.

Advertisment

publive-image

മതസ്പർദ്ധയും സമുദായ സംഘർഷവും സൃഷ്ടിച്ച് തുടർഭരണം നേടിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണോ ജോസിന്റെ ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട് സംഘ്പരിവാറിന് അവസരമൊരുക്കാനാണ് ഈ നീക്കങ്ങൾ ഇടവരുത്തുക.

കോടതിയും പൊലീസും എല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച്ച ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണി പുലർത്തുന്ന അതേ നിലപാട് തന്നെയാണോ ഇടതുമുന്നണിയിലെ മറ്റ് ഘടക കക്ഷികൾക്കെന്നും അവർ വ്യക്തമാക്കണം. ആർ.എസ്.എസ് വാദങ്ങളുടെ മെഗാഫോണായി എൽ.ഡി.എഫ് ഘടക കക്ഷികൾ മാറിയത് അത്യന്തം അപകടകരമാണ്. മതേതര ജനാധിപത്യ സമൂഹം ഇടതു മുന്നണിയുടെ വർഗീയ ധ്രൂവീകരണ നീക്കങ്ങളെ ചെറുക്കണമെന്നും ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണം. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

jose k mani jose k mani speaks
Advertisment