New Update
പാലാ: തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലായില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി പണം നല്‍കി വോട്ട് നേടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
Advertisment
/sathyam/media/post_attachments/kxAEgBKlHLTupwE10oIW.jpg)
പരാജയപ്പെടുമെന്ന ഭയത്താൽ എൽ.ഡി.എഫ് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. അതേസമയം യുഡിഎഫിന്റെ ആരോപണത്തിന് മറുപടിയുമായി ജോസ് കെ മാണി രംഗത്തെത്തി.
പാലയിലെ ജനങ്ങളെ ആക്ഷേപിക്കുന്നതാണ് യുഡിഎഫിന്റെ ആരോപണങ്ങളെന്ന് ജോസ് കെ മാണി പറഞ്ഞു. പ്രചാരണത്തിന്റെ അവസാന ഘട്ടമെത്തിയതോടെ മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലയില്‍ നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us