ഫാ.സ്റ്റാൻ സ്വാമി സമർപ്പണത്തിൻ്റെ ലോക മാതൃകയാണെന്ന് ജോസ് കെ മാണി

New Update

publive-image

Advertisment

കോട്ടയം: ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാൻ സ്വാമി സമർപ്പണത്തിൻ്റെ ലോക മാതൃകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

എൺപത്തിനാലുകാരനായ ഫാ. സ്റ്റാൻ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയായിരുന്നു. അവശതയനുഭവിക്കുന്ന ആദിവാസികൾക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്തതാണ് സ്വാമിക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റമെന്നും ജോസ് കെ മാണി പറഞ്ഞു.

Advertisment