തമിഴ് 'ജോസഫി'നായി സുരേഷിന്റെ തകര്‍പ്പന്‍ മേക്കോവര്‍

New Update

ജോജു നായകനായി മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ 'ജോസഫ്' സിനിമ തമിഴില്‍ റീമേക്ക് ചെയ്യുന്നു. തമിഴിലും സിനിമ സംവിധാനം ചെയ്യുന്നത് എം. പത്മകുമാര്‍ ആണ്.

Advertisment

publive-image

തമിഴില്‍ എത്തുമ്പോള്‍ നായക കഥാപാത്രം ചെയ്യാന്‍ പോകുന്നത് നിര്‍മാതാവും നടനുമായ ആര്‍.കെ. സുരേഷ് ആണ്. ചിത്രത്തിനായി വമ്പന്‍ മേക്കോവറാണ് സുരേഷ് നടത്തിയത്. സിനിമയിലെ രണ്ട് ഗെറ്റപ്പുകള്‍ക്കായി താരം കൂട്ടിയത് 22 കിലോ ഭാരമാണ്. 73 കിലോയില്‍ നിന്നും 95 കിലോയില്‍ അദ്ദേഹം എത്തി.

പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് സിനിമ നിര്‍മിക്കുന്നത്. 2018-ല്‍ റിലീസായ വാണിജ്യസിനിമകളുടെ നാട്ടുനടപ്പുകളെ മറികടന്നു മികച്ച വിജയമായി മാറിയ ചിത്രമായിരുന്നു ജോസഫ്. 103 ദിവസമാണ് ജോസഫ് തിയറ്ററുകളില്‍ ഓടിയത്.

സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും നേടിക്കൊടുത്തു. ഷാഹി കബീര്‍ എഴുതിയ തിരക്കഥയും ജോജു ജോര്‍ജ് എന്ന നടന്റെ മികച്ച പ്രകടനവുമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

tamil movie r k suresh joseph
Advertisment