10
Saturday June 2023

കോവിഡ് പിടിവിടാത്തതിന് ചില കാരണങ്ങൾ

ജോയ് ഡാനിയേല്‍, ദുബായ്
Tuesday, January 26, 2021

കോവിഡ് മഹാമാരിക്കലത്ത് അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നു. പതിനാല് ദിവസത്തെ ക്വറന്റൈൻ ഒക്കെ കഴിഞ്ഞ് തിരികെ വരാനായി കോവിഡ് ടെസ്റ്റ് നടത്തുവാൻ നടത്തിയ യാത്രയിൽ കണ്ട ചില കാഴ്ച്ചകൾ മറവികയറി മായുന്നില്ല.

രാവിലെ ചാറ്റമഴയിൽ ഈറനണിഞ്ഞു കിടന്ന പത്രം എടുത്ത് ആദ്യം നോക്കിയത് കോവിഡ് രോഗികളുടെ എണ്ണമാണ്. ആശ്വാസദായകമല്ലാത്ത അക്കവും നോക്കി നെടുവീർപ്പിട്ടാണ് വീട്ടിൽ നിന്നും പത്തനംതിട്ട സിറ്റിയിലേക്ക് ടെസ്റ്റിന് യാത്ര തിരിച്ചത്.

രാവിലെ ഏഴുമണിക്ക് അധികം ജാനബാഹുല്യമില്ലാത്ത റോഡായ വകയാർ, പൂങ്കാവ് വഴി പത്തനംതിട്ടയിൽ എത്തിയപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും കോവിഡ് പിടിവിടാതെ വിറങ്ങലിച്ചു നിൽക്കുവാൻ സുപ്രധാന കാരണങ്ങൾ ഉണ്ടെന്ന് മനസ്സിലായി.

ഏകദേശം ഇരുപത് കിലോമീറ്റർ ദൂരം ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തുകൂടി യാത്രചെയ്‌തപ്പോൾ 168 ആൾക്കാരെ മാസ്‌ക് ഇല്ലാതെയോ, വേണ്ടരീതിയിൽ ധരിക്കാതെയോ എണ്ണുവാൻ കഴിഞ്ഞു. വല്ലാത്ത ഒരു ഭീതി മനസ്സിലേക്ക് ഓടിയെത്തുകയും ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് ഇതും കാരണമാണെന്ന് മനസ്സിലാവുകയും ചെയ്‌ത നിമിഷം.

ആ യാത്രയിൽ ഒരു നിയമവും ബാധകമല്ലാത്തപോലെ കണ്ട നല്ലൊരു ശതമാനവും 50-നും 80-നും ഇടയിലുള്ള പുരുഷന്മാരാണ്. കടത്തിണ്ണയിലും പാതയോരത്തും, കവലകളിലും ഇവർ നിന്നും ഇരുന്നും നടന്നും സല്ലാപം നടത്തുകയും പുകവലിയിൽ ഏർപ്പെടുകയും ഒക്കെ ചെയ്യുകയാണ്.

ബീഡി വലിയ്ക്കുവാൻ വേണ്ടി ദുഃഖാചരണത്തിൽ ദേശീയ പതാക താഴ്ത്തികെട്ടുന്ന മാതിരി മാസ്‌ക് താഴ്ത്തി വച്ചിരിക്കുന്നു. പ്രായമായവരിൽ കോവിഡ് പിടിച്ചുകഴിഞ്ഞാൽ ഉണ്ടാകുന്ന പ്രയാസങ്ങൾ ദിനംപ്രതി കണ്ടിട്ടും കേട്ടിട്ടും ഒരു കൂസലുമില്ല അപ്പാപ്പന്മാർക്ക്.

ഇനിയൊരു കൂട്ടർ യാത്ര ചെയ്യുന്നവരാണ്. അവർ ഓട്ടോയിലും, ബസ്സിലും ഒക്കെ തിക്കിത്തിരക്കി ഇരിക്കുന്നുവെന്ന് മാത്രമല്ല മാസ്‌ക് എഴുപതുകളിൽ സിനിമയിൽ കാണുന്ന വില്ലന്മാർ തൂവാല കഴുത്തിൽ കെട്ടി നിൽക്കുന്ന പോലെ ധരിച്ചിരിക്കുന്നു.

അടുത്തത്, റോഡിൽ വണ്ടിയിൽ വരുന്ന മീൻ വാങ്ങാൻ കൂടി നിൽക്കുന്നവരാണ്. മത്തി കാണുമ്പോൾ മത്ത് പിടിക്കുന്ന ചേച്ചിമാർ സൂക്ഷിക്കുക, നിങ്ങളുടെ മാസ്‌ക് കഴുത്തിലാണ് കിടക്കുന്നത് !

ചിലയിടത്ത് റോഡിലൂടെ പോകുന്നവരോട് വഴിയരുകിൽ താമസിക്കുന്നവർ കുശലം പറയുന്നു, സർക്കാർ ‘മാസ്‌ക് ധരിക്കരുത്’ എന്ന് പ്രത്യേക സർക്കുലർ ഇറക്കിയിട്ടുള്ള പോലെയൊരു നിൽപ്പ്. റോഡിൽ പലയിടത്തും പണികൾ നടക്കുകയും മരം മുറിക്കുകയും ചെയ്യുന്നുണ്ട്. അവിടെ ലോഡിങ്ങ് അൺലോഡിങ് ചെയ്യുന്ന ചേട്ടന്മാർ മാസ്‌ക് മെനയോടെ താഴേക്ക് അൺലോഡ് ചെയ്‌തു വച്ചിരിക്കുന്നു!

ഒരു കാര്യം സമ്മതിക്കാതെ തരമില്ല. കോവിഡ് പ്രോട്ടോക്കോൾ മാന്യമായി പാലിച്ച് നടക്കുന്നവർ കൂടുതലും ചെറുപ്പക്കാരാണ്. അതിൽതന്നെ പെൺകുട്ടികൾ കാട്ടുന്ന ജാഗ്രത മുതിർന്നവർ കണ്ടുപഠിക്കണം. രാവിലെ ഏഴുമണിക്ക് ഇരുപത് കിലോമീറ്റർ ദൂരത്തിൽ റോഡരുകിൽ കണ്ണിൽ നേരിട്ട് പതിഞ്ഞ കാഴ്ച്ചയുടെ വിശേഷമാണ് പങ്കുവച്ചത്. കണ്ണിൽപ്പെടാതെ പോയ ഭാഗ്യവാന്മാർ ഇനിയും എത്രയോ. സിറ്റിയിലെ വികൃതികൾ ഇതിലും കഠിനമായിരിക്കും എന്ന് അപ്പോൾ ഓർത്തുപോയി.

പറയാനുള്ളത് ഇത്രയേയുള്ളൂ. മരണം കയ്യിലെടുത്ത് കളിക്കരുത്. പ്രതീക്ഷയോടെ വാക്‌സിൻ മുന്നിൽ എത്തുമ്പോഴും കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും നാഴികയ്ക്ക് നാൽപ്പതുവട്ടം കോവിഡ് ദുരന്തത്തിൻറെ പേരിൽ പ്രാകുമ്പോൾ സർക്കാരും ആരോഗ്യ രംഗത്തുള്ളവരും പറയുന്ന ചട്ടങ്ങൾ സ്വയം പാലിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. ബിക്കിനി ധരിക്കും പോലെ മാസ്‌ക് ധരിക്കാതിരിയ്ക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

-ജോയ് ഡാനിയേൽ

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. ചെറുകഥാകൃത്ത്, നോവലിസ്റ്റ്. ഖിസ്സ-01, ഖിസ്സ-02 എന്നീ കഥാസമാഹാരങ്ങളുടെ എഡിറ്റർ. 2017 മുതൽ ‘പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ’ എന്ന കോളം എഴുതുന്നു.

Related Posts

More News

കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തന്നെ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും. കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അന്വേഷണങ്ങൾക്കായി അഗളി പൊലീസ് ഇന്ന് കാസർകോട് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. […]

ചർമസംരക്ഷണം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചിലവോർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ പലരും. പ്രീമിയം ക്രീമുകൾ, ലോഷനുകൾ, സെറങ്ങൾ, തുടങ്ങിയവയ്‌ക്കൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ∙ പാൽപ്പാട  നമ്മൾ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാൽപാടയിൽ ഒട്ടനവധി വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. ചർമത്തിലെ പാടുകൾ അകറ്റാൻ പാൽപ്പാട തേക്കുന്നത് വളരെ നല്ലതാണ്, വരണ്ട ചർമം ഉള്ളവർക്കാകും ഇത് കൂടുതൽ ഉചിതം. കൂടാതെ ചർമത്തിന് തിളക്കം ലഭിക്കാനും പാൽപ്പാട മികച്ച ഉപാധിയാണ്. ∙ പഴത്തൊലി നേന്ത്രപ്പഴത്തോലിന്റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് […]

പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ. ∙ റവ ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ […]

മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. […]

ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]

ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച്  ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ  യുപിഐ  പിൻ സെറ്റ് ചെയ്ത്,  പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം  രാജ്യത്ത്  99.9% പേർക്കും […]

കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം  അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന്  മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്.  52% […]

ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. […]

error: Content is protected !!